ജയിക്കാനായ്‌ ജനിച്ചവൻ ഞാൻ

തോൽവിയാണെനിക്കെന്നും തോൽവിയാണെനിക്കെന്നും

തോൽവിയിൽ ജയം കണ്ടുപിടിക്കലെനിക്കിഷ്ടം

തോറ്റാലും വീഴില്ല ഞാൻ മാർജ്ജാരത്തിനെപ്പോലെ

കുത്തി നിന്നിടും കാലിൽ ക്ഷതമേൽക്കയില്ലൊട്ടും

ശതമാനമെൻ കൂട്ടിനായെത്തുമല്ലെങ്കിലോ

ഹതഭാഗ്യരായോരിൽ ചാരും ഞാനപരാധം

അടവുതന്ത്രങ്ങളിലാരുമില്ലെന്നെവെല്ലാൻ

പടുവാണു ഞാൻ മാർഗ്ഗം ലക്ഷ്യത്തന്നനുസൃതം.

Generated from archived content: poem1_jan31_07.html Author: prof_rp_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here