കൈരളി ടി.വി യു.എസ്.എ കവിതാ പുരസ്‌കാരം ഡോണാ മയൂരയ്ക്ക്

അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളില്‍ ഏറ്റവും മികച്ച കവിതയ്ക്കുള്ള കൈരളി ടിവി യൂ എസ് എ യുടെ രണ്ടാമത്പുരസകാരം പ്രമുഖ എഴുത്തുകാരി ഡോണ മയൂരയുടെ ‘ഉയിരുപ്പ് ‘ കരസ്ഥമാക്കി.

മികച്ച ധാരാളം കവിതകള്‍ വിവിധമാധ്യമങ്ങളില്‍ എഴുതിയിട്ടുള്ള ഡോണ മയൂരചിത്രകാരിയുമാണ്. കണക്ടിക്കട്ടില്‍ താമസിക്കുന്ന ഐ ടി കണ്‍സള്‍ട്ടന്റെ കൂടിയാണ് അവര്‍.

അസാധാരണമായ ബിംബ സാന്നിധ്യം കൊണ്ടു ശ്രദ്ധേയവും ചിത്രങ്ങള്‍ മനസില്‍ പതിയുന്ന പോലെ വര്‍ണങ്ങള്‍ വിരിയിക്കുന്നതുമായ കവിത വിധികര്‍ത്താക്കള്‍ഏകകണ്ടേന തെരെഞ്ഞെടുകയായിരുന്നു. സങ്കടല്‍ പക്ഷി,ആരൊരാളത്, പൂച്ച ഇങ്ങനെമികച്ച ധാരാളം കവിതകളുടെരചയിതാവ് കൂടിയാണ് ഈ തിരുവനതപുരംകാരി.

ജൂണ്‍ 30, വൈകിട്ട് ടൈസണ്‍ സെന്ററില്‍ വച്ച് നടക്കുന്ന ഇ-മലയാളി സാഹിത്യ അവാര്‍ഡ് സമ്മേളനത്തില്‍ വച്ച് കൈരളി ടിവി യൂ എസ് എ യുടെ ക്യാഷ് അവാര്‍ഡുംഉപഹാരവും പ്രശസ്ത സാഹിത്യകാരന്‍ ജെ.മാത്യൂസ് അവര്‍ക്ക് സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here