ജലബോംബ്‌

ആകാശത്തു നിന്നും

ചൊറി ചൊരിഞ്ഞൊരു

കരിമലയിറക്കം…

മണ്ണിൽ അഗ്നി പ്രളയം…

നദികൾ ഒഴുക്കിനെ ഭയന്ന്‌

ഓടിയൊളിക്കുന്നു

ദുരിതങ്ങളുടെ കുടക്കീഴിൽ

വീണ്ടുമൊരു മഴക്കാലം

ഭൂമിയുടെ അർബുദകോശങ്ങളിൽ നിന്നും

ചിറകില്ലാത്ത ഈയലുകളുടെ

ബഹിരാകാശ യാത്ര

മഴയുടെ രതിശയ്യയിൽ

ഫലിതമാകുന്ന പ്രണയം

ജീവിതം ചവിട്ടിയരക്കപ്പെട്ട തെരുവുകളിൽ

മാംസദാഹത്തിന്നറവു കോണിൽ

വേട്ടയാടപ്പെട്ട തരുണീവിലാപത്തിൽ

മഴയൊരു മഹാമാന രൗദ്രം…

ഹരിമുരളിയായ്‌

നെഞ്ചുരുകിയുണരുന്ന രോഷാഗ്നിയായ്‌

കാളീയ ഫണമറുത്തെറിയുന്ന ഖണ്‌ഗമായ്‌

തുടികൊട്ടിയിടിവെട്ടിയിഹയഹം

തട്ടിത്തകർത്ത്‌

ആടിത്തിമിർത്ത്‌

കനകാംബര മുകിലുകളേ,

തുയിലുണര്‌…

Generated from archived content: poem2_nov24_05.html Author: pk_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here