അഷ്ടമുടിക്കായലിൽ അലഞ്ഞൊറിയുമൊരു
അരുമയാം ആതിരക്കാറ്റേ-ആരും
അറിയാതെ പുകയുന്ന ആത്മാവിൻ ഗദ്‌ഗദം
അകലെ നീയെന്നിട്ടും അറിഞ്ഞുവെന്നോ…
നിലാവിൽ നിഴലെന്നപോലെ-നിൻ
നിശ്ശബ്ദതയിനിമേൽ വെടിയുകില്ലേ
മഴത്തുള്ളിയേറെ പേറുന്ന കാർമുകിൽ
മഴയായ് പെയ്യുമെന്നറിയുകില്ലേ
മനമെന്ന പ്രതിഭാസം അളക്കുവാനിതുവരെ
മനുഷ്യകുലത്തിനിതുവരെ കഴിഞ്ഞതില്ല
വെട്ടിപ്പിടിച്ചും പടമുന്നേറിടുമ്പോഴും
വെട്ടേറ്റു വീഴുന്നു സ്വാർത്ഥമതികൾ
സമയം-സെക്കന്റും മിനിറ്റും…മണിക്കൂറും
സമമായ് കാണിക്കും ഘടികാരമെന്നപോൽ
സമന്മാർ നമ്മളീ ജീവിതഘടികാരത്തിൽ
സഞ്ജനമായെന്നും യാത്ര ചെയ്യണം.
കാലചക്രം മുന്നോട്ടു കറങ്ങുമ്പോൾ
കാണികൾപോൽ നമ്മളതു കാണാതുറങ്ങുന്നു.
ജാതി-ദേശത്താൽ വേലികെട്ടീട്ടപ്പുറം-മായാ
ജാലം കണക്കു നമ്മെ വേറിട്ടു നിർത്തുമ്പോൾ
ജാമ്യമായ് തന്നിടാമെന്റെ സർവ്വവും ഇങ്ങു വന്നാൽ-സ്നേഹ
ജാലകം തുറന്നിട്ടു വിളിക്കുന്നു ഞാൻ നിങ്ങളെ താൻ
മത്സരം വേണമതു പരസ്പരം കൊല്ലുവാനല്ല-പിന്നെയോ
മരിക്കുവോളം മർത്യന്റെ ജീവിതവിജയത്തിനായി മാത്രമേ.
Generated from archived content: poem2_may26_07.html Author: pg_subrahmanyan
Click this button or press Ctrl+G to toggle between Malayalam and English