സദയം പ്രാർത്ഥിക്കുന്നു ഞാൻ സൽദിന
ഉദയം കാണാൻ കൺകുളിർക്കാൻ
വദനം ചോക്കുന്ന പാലാഴിമഥനത്തിൽ പാശമാംപാമ്പിന്റെ
രോദനം കേൾക്കുന്നു നാളെയിൽ കദനത്തിൽ
കുന്നോളം വേണ്ട വിഷം ലോകരെ മുഴുവൻ
കൊന്നൊടുക്കാനിത്തിരി മാത്രം മതി.
തന്നോളം തന്നെയുളളവരെയല്ലൊ എന്നേക്കുംതീർക്കുന്നു
എന്നോളമാരും വലുതാകേണ്ടന്ന ദുഷ്ചിന്തയാൽ
തനയാതനർ പിറന്നുവളർന്നതിൻ പിന്നവൻ
തന്നോടുതന്നെ പോരിന്നുവന്നപ്പോൾ
തനിയെ വിടുവാൻ കേഴാതെതനയനില്ലാതവൻ ഭീഷ്മർ
തനയാതൊരുമാർഗ്ഗം വരിച്ചില്ലെതനിയെഅമ്പേറ്റുമരിച്ചില്ലെ
നന്മക്കുവേണ്ടി പൊരുതിമരിക്കുന്നു ഒരുവർ
തിൻമയെ വളർത്താൻ ജീവനുകൽ ദഹിപ്പിക്കുന്നു ചിലർ
വെണ്മകറചേർന്നാലെന്നപോൽ ഭംഗിയറ്റുപോം ദ്വിതീയർ
ഭീഷ്മരെ പോൽ മരിക്കുവിൻ മരിച്ചേ അടങ്ങൂ എങ്കിൽ
Generated from archived content: poem2_july1_08.html Author: pg_subrahmanyan