മനക്കണ്ണ്‌

കരളിൽ ദുഃഖം നിറയുന്ന നേരം

കണ്ണീർ പൊഴിക്കും കണ്ണിൻ വിലയെന്ത്‌

പദമുന്നിനടക്കാൻ പാതതെളിക്കും

പരിശുദ്ധനയനത്തിൻ വിലയെന്ത്‌

കണ്ണിനാൽ മനസ്സിനാൽ കാണുന്ന ദേവാ

കണ്ണാ നീയെൻമനസ്സിൻ കണ്ണല്ലേ

പരിദേവനവുമായണയുന്നു തവ മുന്നിൽ

പരിത്യജിക്കരുതേമായമനക്കണ്ണാ

കണ്ണീരുപോലും അകന്നേരം സന്തോഷം

കണ്ണാകാർവർണ്ണാ നിൻ സാമീപ്യമേകിടും

പരിമാണതോതില്ലതിൻ സ്‌നേഹം അളന്നീടാൻ

പരിവാദിനീമീട്ടി വിളിച്ചീടുന്നേൻ

കരഞ്ഞു കരഞ്ഞുകരൾ ഉരുകുന്ന നേരം

കണ്ണാനിൻഗാഥപാടുന്നു ഞാൻ

പരിവാൻ ഞാൻ നേദിക്കും പരമാന്തം സേവിച്ചു

പതിതരക്ഷക്കായെന്ന പരിപാലിച്ചീടു…

കണ്ണാനീയെൻ കണ്ണിൻ കൃഷ്‌ണമണിയായെങ്കിൽ

കണ്ണടച്ചാലും തുറന്നാലും കണ്ടേനെ

പരിഭവമേതും ഇല്ലാതെ അടിയൻ

പശുപാലകനെ നമിച്ചിടുന്നേൻ

Generated from archived content: poem1_june18_08.html Author: pg_subrahmanyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English