എന്നെ വിളിക്കേണ്ട തെന്നലേനിന്നോടു
കിന്നാരം ചൊല്ലുവാനില്ലപൊന്നേ
മിന്നാരം ചേലയും പൊന്നും തരുകിലും
പുന്നാരപ്പാട്ടൊന്നുമൂളുകിലും
നിന്നെ ഞാനുള്ളിൽ കൊള്ളുന്നു ശ്വാസമായ്
പിന്നെ നീയെങ്ങനെ അന്യയാകും
തന്നെത്താൻ തന്നെയറിയുകിൽ സൽക്കർമ്മം
ചെന്നേറും സൽകലാമണ്ഡലത്തിൽ
മിന്നുന്നു മിന്നുന്നു താരകതരികൾ വിണ്ണിൽ
പൊന്നിൻ പുതപ്പിന്റെ രസക്കൂട്ടുകൾ
എന്നെ വിളിച്ചിടൂമടിയേണ്ടമന്നിതിൽ
എന്നും തിളങ്ങുന്ന താരമാകാം.
Generated from archived content: poem1_jan24_09.html Author: pg_subrahmanyan