ഓണപ്പാട്ട്‌

പുണ്യമഹോത്സവം

പുത്തരിച്ചോറൂണിന്നുത്സവം

പുഞ്ചരിപ്പൂക്കളെ അധരത്തിൽ വിടർത്തുന്ന

പുതുമങ്കമാർപാടും തിരുവോണോത്സവം

ഓണമല്ലെ പാട്‌ ഓരത്തുനിൽക്കാതെ

ഓണത്തിൻതാതനെ വിളിച്ചുപാട്‌

ഒരുമയോടേവരും ആർത്തുതിമിർക്കുന്ന

ഓണമെ ഒരിക്കലും മറഞ്ഞിടല്ലെ

വട്ടത്തിൽ താളത്തിൽ വശ്യമനോഹരം

വിട്ടുപോകാതേവരും പാടുന്നൊരോണമേ

വിത്തെല്ലാം അറനിറഞ്ഞൊഴുകുമ്പോൾ നാളെയും

വീടിനെമൂടുന്നൊരോണമേ നീ വായോ

തട്ടുന്നുതാളത്തിൽ തോളിലും കയ്യിലും

തഞ്ചത്തിൽ കൺവിട്ട്‌ നോക്കിടാമാരെയും

തരളിതമാനസമിരുവിട്ട്‌ ശോഭിക്കും

തന്നെയുമെന്നെയുമൊരുമിപ്പിക്കുമോണം വാ.

അത്തംപത്തോണത്തിൽ അത്തത്തിൽ തൊട്ടേവാ

അത്തിപ്പൂചെത്തിപ്പൂ പൂക്കളം തീർത്തിടാം

അയലത്തെ ചെമ്പരത്തീ. അരിമുല്ലപ്പൂക്കളുമിട്ട്‌

അടിമുടിമിന്നുന്നൊരോണമേ നീ വായോ.

Generated from archived content: poem1_jan17_09.html Author: pg_subrahmanyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here