എൻ നാട്‌ പൊൻ നാട്‌

ഭാരതമെന്നാണെൻനാട്‌

ഭാരതമെന്നുടെ പൊൻനാട്‌

ഹിമവൽ സാനു വടക്കുണ്ട്‌

തെക്കായിന്ത്യൻ സാഗരവും

കിഴക്കു ബംഗാൾ ഉൾക്കടലും

അറേബ്യനാഴി പടിഞ്ഞാറും.

ഭാഷകളുണ്ടേ പലജാതി

വേഷമതുണ്ടേ പല രീതി

നന്നായൊന്നായ്‌ പുലരുന്നു

ഭാരതമൊന്നായ്‌ വളരുന്നു

നിളയെന്നാറും പെരിയാറും

പമ്പ അച്ചൻ കോവിലതും

ഗംഗയുമൊപ്പം സൈന്ധവിയും

തെളിനീരൊഴുകും നാടെങ്ങും.

രാമായണവും ഭാരതവും

ചേലിൽ വേദ പുരാണങ്ങൾ

അറിവിൻ കലവറ ജനതയ്‌ക്കായ്‌

ഋഷിമാർ നൽകും സന്ദേശം

പോറ്റി വളർത്തി പൊന്നമ്മ

പുകളേറും നൽ പൊൻമക്കൾ

ഗാന്ധിജി, ടാഗോർ, ജവഹർലാൽ

സാരാഭായി, തുളസിദാസ്‌​‍്‌

നീളും പെരുമകളൊട്ടേറെ

അഭിമാനിക്കാമെന്നെന്നും

സൗഹൃദ ഭാവനയാലെന്നും

കൊണ്ടു കൊടുത്തൂനാമെന്നും

നമ്മുടെ നാട്ടിൽ സാരള്യം

പുലരട്ടെന്നും പാരാകെ.

Generated from archived content: poem2_mar19_10.html Author: peter_kurisinkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here