തീവണ്ടി വടക്കൻ ജില്ലയുടെ പ്രധാന സ്‌റ്റേഷനെ സമീപിക്കുകയാണ്. രാത്രി യാത്രയുടെ മുഷിപ്പിൽനിന്ന് മോചനം. ‘വാതിൽക്കലേക്ക് നീങ്ങാം’ യാത്രയിൽ പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞു.
‘ബാത്ത്‌റൂമിലേക്ക് പോയ താങ്കളുടെ ശ്രീമതിയെ കണ്ടില്ലല്ലോ?’ – ഞാൻ ഉൽക്കണ്‌ഠയോടെ ചോദിച്ചു.
‘അവളതാ അവിടെ’ – വാതിൽക്കലേക്കു നീങ്ങുന്ന പർദ്ദക്കാരിയെ ചൂണ്ടി സുഹൃത്ത് അറിയിച്ചു.
‘സാരിയായിരുന്നല്ലോ നേരത്തെ ധരിച്ചിരുന്നത്?’ ഞാൻ.
‘സ്‌നേഹിതാ, ഞങ്ങൾ വയറ്റിപ്പിഴപ്പിന് തിരിച്ചവർ! ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുക്കഷണം തിന്നേണ്ടിവരും.’ സുഹൃത്ത് വിശദീകരിച്ചു.
ഒരു കുലുക്കത്തോടെ വണ്ടിനിന്നു. അമ്പരന്നു നിന്ന എന്നെ പിന്നിലെ തിരക്കും മുന്നോട്ട് തളളി.
Generated from archived content: story3_apr11.html Author: pattanakkad_abdulkhader