മലയാളമേ, നമോവാകം

ശ്രേഷ്ഠമാം പൈതൃകത്തിന്റെ
ശ്രേയസാര്‍ന്ന മലയാളമേ,
വാച്യബോധാര്‍ത്ഥ ഭാവമേ, അംബേ;
വാഗ്വിലാസ തരംഗമേ, സ്തുതി!
ഇന്നു കൈവന്ന പുണ്യമാം
പൂജനീയ വിശേഷണം
എന്നു തൊട്ടേ ഞങ്ങളെല്ലാം
നെഞ്ചിലേറ്റിയ കൗതുകം
ഇന്നു ധന്യയേകുമീ പദവി
തേടിയെത്തീ മലയാളമേ..
ചൊല്ലിനാവുമതു നാടുനീളെ-
യിനി സഞ്ചരിച്ചീടട്ടേ, നാള്‍ക്കുനാള്‍
ക്ഷിതിയുമാകാശ ചക്രവാളങ്ങളും
പുലരി, സന്ധ്യയും സൂര്യചന്ദ്രന്മാരും
മണ്‍മറയാതിരിക്കുന്ന നാള്‍വരെ
എങ്ങുമൊളിയായ് പരക്കട്ടെ, യീഭാഷ-
തന്‍ ഉദാത്തമാം ഭാവസ്ഫുരണങ്ങള്‍
വന്ദനം വാക്കിന്‍ വിശുദ്ധതത്വാര്‍ത്ഥമേ
ഭാവനാ ചിത്ത സുമോഹന സ്വപ്നമേ
വന്ദനം ജിഹ്വ പാടി പദം വയ്ക്കും
ഭാസുര ഭാവംപ്രതീപ്തമാം തേജസേ!

Generated from archived content: poem1_june14_13.html Author: paravur_rajagopal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here