നാദം നിലച്ചുവോ
പൂങ്കുയിൽ നാദം
ഗ്രാമക്കിളികൾതൻ
തേങ്ങലോ കേൾപ്പൂ?
ഹരിനാമകീർത്തനം
നാരായണീയവും
പാടിയുണർത്തിയ
മലയാളഗായികേ
അയ്യപ്പ, ഗുരുവായൂർ.
മൂകാംബികയുടെ
സുപ്രഭാതം ചൊല്ലാൻ
നാളെ നീയില്ലെന്നോ!
ഗാനോത്സവങ്ങളിൽ
നിർരാഗമാധുരീ-
ഭാവപ്രപഞ്ചത്തി-
ലാണ്ടിരുന്നാരുമേ
‘കൊട്ടും ഞാൻ കേട്ടില്ല’
‘പെണ്ണാളെ, പെണ്ണാളെ’
‘ആദ്യത്തെ കൺമണി
’ആണായിരിക്കണം‘
’കന്നിനിലാവത്ത്‘
കാനനഛായതിൽ’
‘കുന്നത്തൊരു കാവുണ്ട്’
‘ഉജ്ജയിനീ ഗായികേ’
‘അമ്പലക്കുളങ്ങരെ’
‘അത്തപ്പൂത്തേടിപ്പോയ’
‘സംക്രമവിഷുപക്ഷീ’
‘സമയമാം രഥത്തിൽ നീ’
ശുദ്ധസംഗീതത്തിൽ
ഉത്തുംഗഗായികേ
‘കണികാണുംനേരം’നീ
‘ആനന്ദഭൈവരി’
സിന്ധുഭൈരവി‘ പാടി
സിന്ധുഭൈരവിയിലും
ദേവഗാന്ധാരിയിൽ
’പ്രിയമാനസാ നീവാവാ‘
ഭക്തിവാത്സല്യങ്ങൾ
മാല്യമായ് കോർത്തുനീ
സ്വപ്‌നങ്ങളെക്കണ്ടു
രാമാലികയിലും
’ശ്രീവരലക്ഷമി‘…..ഗാനം
’കേരളമേലോകനന്ദനം‘
ആത്മാവിലലിയുന്നു
’നാരായണായനമഃ
Generated from archived content: poem1_dec7_06.html Author: padmini_subrahmanian