വേനൽ

ചുടുവേനലിന്നിതാ ഊഴിയിലെത്തി

ജലമെന്ന വാക്കിനെ മായ്‌ച്ചുകൊണ്ട്‌

കിണറുകൾ, നദികൾ, പുഴകളെല്ലാം

ദുഃഖിതരായി തളർന്നുപോയി

പൂക്കൾ, ചെടികൾ, മരങ്ങളെല്ലാംം

ഒരു തുള്ളിനീരിനായ്‌ കേണിരുന്നു

ജലത്തിനായ്‌ മർത്യന്റെ കാത്തിരിപ്പുകണ്ട്‌

അട്ടഹസിച്ചു ജ്വലിച്ചു സൂര്യൻ

മണ്ണിനായ്‌ വെറുമൊരു ചുടുകാറ്റു മാത്രം

പരിഹാസത്തോടവൻ ദാനം നൽകി

ഒരു കുടം മാത്രം കരങ്ങളിലേന്തി

ഒരു കൊച്ചു ബാലിക ചുവടുവെച്ചു

പുഴ വറ്റി, നദി വറ്റി, കിണറുകളും വറ്റി

കുടത്തിലേക്കൊന്നവൾ കേണുനോക്കി

നദിയുടെ തീരത്ത്‌ നിന്നുകൊണ്ടാന്നവൾ

പാരിന്റെ ഗദ്‌ഗദം കേട്ടുതേങ്ങി

നാടിന്റെ ശോഭ നശിക്കുമാ നിമിഷത്തിൽ

ഭൂമിയും കൂടെ തളർന്നു തേങ്ങി.

Generated from archived content: poem2_mar4_11.html Author: p_anjana_pallanchathannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here