തിരു ആറാട്ട്‌

ഒരിക്കൽ

തെളിനീർ തടത്തിൽ

തിരുആറാടിയ ഭഗവാൻ

ഇന്ന്‌-

കൈക്കുമ്പിൾ ജലത്തിൽ

മൂർച്ഛിക്കുന്ന

ഉറവയുടെ നിറമിഴി

ഒരിക്കൽ-

കത്തുന്ന വേനലിൽ

സൂര്യദാഹം തീർത്ത

അക്ഷയ ജീവനപാത്രം

ഇന്ന്‌-

ഒരുടഞ്ഞ മൺപാത്രം.

Generated from archived content: poem7_feb17_07.html Author: ooranellur_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English