വിഹിതം

തറവാട്‌ പകുത്തപ്പോൾ

എനിക്ക്‌

സർവേക്കല്ല്‌

അമ്മ-പെങ്ങളുടെ

കണ്ണീരു വീണ

ഉമ്മറപ്പടി

നിങ്ങൾക്ക്‌.

അച്ഛനുറങ്ങുന്ന

തെക്കിനി

ഇനി

അമ്മക്ക്‌.

തെരുവിൽ

നിങ്ങളുടെ

നക്ഷത്ര ബംഗ്ലാവ്‌

പെങ്ങൾക്ക്‌.

ഒടുവിൽ

അമ്മയോടൊപ്പം

പെങ്ങളുറങ്ങിയപ്പോൾ

ഞാൻ

സർവേക്കല്ലിനുമപ്പുറം

Generated from archived content: poem5_aug6_05.html Author: ooranellur_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English