ഞാനാദ്യം രുചിച്ച
ഭക്ഷണവും
വസിച്ച വീടും
ആദ്യാവസാനം
വായിച്ച;
പുസ്‌തകവുമാണ്
അമ്മ.
അങ്ങനെ-
അമ്മയെന്ന സമസ്യ
അമ്മയായി തന്നെ
നിറഞ്ഞു
അമ്മയുടെ-
നെഞ്ചുചൂഴ്‌ന്ന ഊർജ്ജം
സിരയിലിപ്പോഴും
അമ്മയുടെ
ഉറക്കുപാട്ട്
കനൽ ചിന്തയിലിപ്പോഴും
കൺവെട്ടമെന്നിൽ
നെയ്‌വിളക്കായിപ്പോഴും
ഇന്ന്-
അമ്മയോരോർമ്മയായി
ഈ കുളിർ മണ്ണിലിപ്പോഴും
Generated from archived content: poem1_mar21.html Author: ooranellur_babu
Click this button or press Ctrl+G to toggle between Malayalam and English