തുള്ളിച്ചിതറിയ മഴ വന്നു.
മണ്ണിൽ പുതുമണം വ്യാപിച്ചു.
തുമ്പകിളിർത്തു നാടെങ്ങും
തുമ്പികൾ പാറിപ്പറന്നെത്തി.
തുമ്പപ്പൂവിനു വെള്ളനിറം
തുമ്പിപ്പെണ്ണിനു വെള്ളനിറം
തുമ്പിപ്പെണ്ണൊരു പാട്ടുമൂളി
തുമ്പപ്പൂക്കളതേറ്റുപ്പാടി.
തുമ്പിപ്പാട്ട് കേട്ടപ്പോൾ
തുമ്പപ്പൂക്കൾ പുഞ്ചിരിച്ചു
തുമ്പിപ്പാട്ടോണമായപ്പോൾ
തുമ്പികളമ്പത് വന്നെത്തി.
തുള്ളിനടന്നൊരു തുമ്പിപ്പെണ്ണിന്
ആരാമത്തിലും ആരാധകരായ്
മനസ് വെളുത്തൊരു തുമ്പിച്ചെക്കൻ
തുമ്പിപ്പെണ്ണിനു ഹാരമണിഞ്ഞു.
Generated from archived content: poem5_apr20_07.html Author: om_sumithran