ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് പൊന്നപ്പന്‍ കലശലായ സമുദായ സ്നേഹം തുടങ്ങിയത്. ജോലിയിലിരിക്കുമ്പോള്‍ ഖദറൊക്കെ ധരിച്ച് നേതാവായാണ് നടന്നിരുന്നത്. വിരമിച്ചപ്പോള്‍ പ്രസ്ഥാനത്തില്‍ വലിയ സ്ഥാനമൊന്നും ലഭിച്ചില്ല. അപ്പോഴാണ് സമുദയ സംഘടനയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കിടന്നു വെളുക്കെ ചിരിക്കുന്നത് കണ്ടത്. സര്‍വീസില്‍ ഇരിക്കുമ്പോള്‍ സ്വസമുദായത്തിനു നേരെ മതേതരത്വം കാണിച്ചു റിട്ടയര്‍ ചെയ്തവര്‍ക്കുള്ള നേതൃത്വ സംവരണ പോസ്റ്റിലേക്കാണ് പൊന്നപ്പന്‍ നിയമിതനായത്
അങ്ങനെ ഉറ്റവരെ തമ്മിലടിപ്പിച്ചു അന്യായക്കാരന്റെ കൂടെ നിന്ന് പൊന്നപ്പന്‍ പെട്ടന്നൊരു പേരുള്ള നേതാവായി.
അങ്ങനെ തീപ്പന്തത്തിലേക്കു പറന്നടുക്കുന്ന വണ്ടിനേപ്പോലെ പൊന്നപ്പന്‍ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് …..
Generated from archived content: poem1_aug12_13.html Author: noyal_raj
Click this button or press Ctrl+G to toggle between Malayalam and English