ചില്ലുകൊട്ടാരം

‘പൊട്ടിതകർന്നെന്റെ സ്വപ്‌നങ്ങളും പിന്നെ-

യൊരു കുഞ്ഞു കൂമ്പാര മോഹങ്ങളും

നിനവുകൾ കൊണ്ടിന്നു ഞാൻ കോർത്ത മാലയും

മോഹങ്ങളാൽ നെയ്‌ത ചില്ലുകൊട്ടാരവും

വിധിതന്റെ ക്രൂരമാം കൈകളാലിന്നെൻ

ഹൃദയത്തെ എന്നിൽ നിന്നകറ്റീടുന്നു

അറിഞ്ഞില്ല ഞാനെൻ പ്രാണന്റെ നനവ്‌

അറിയാൻ ശ്രമിച്ചില്ലയെന്നതാ സത്യം

എന്നിൽ നിന്നകലാൻ ശ്രമിക്കുമെൻ പ്രാണനെ

അറിയാതെ ചേർത്തുപിടിച്ചതെൻ തെറ്റ്‌

അറിയുന്നു ഞാൻ നിൻ മൂകാനുനൊമ്പരം

മനസ്സിലാക്കീടുന്നപൂർണമായ്‌ നിന്നെ ഞാൻ

മറക്കുവാനാകില്ല നിന്നെയെന്നറിഞ്ഞിട്ടും

അകറ്റുന്നു ഞാൻ നീയാം ഓർമകളെ….’

Generated from archived content: poem2_mar21.html Author: nb_shyama

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here