ദുഃഖം

കാട്ടിലും നാട്ടിലും വേലചെയ്യാൻ മടി-

കാട്ടില്ല ഞാൻ, കൊമ്പനാന

കൂട്ടുകാരൊത്തു ഞാനെത്തുന്നു-ഉത്സവം-

മാറ്റുകൂട്ടാനമ്പലത്തിൽ

കാണികൾക്കൊട്ടേറെ കൗതുകം, ജീവിത-

മാണെങ്കിലോ? തീരാദുഃഖം!

പേരും പെരുമയുമുണ്ടെനിക്കെങ്കിലും-

പോരാ-സംരക്ഷണം നാട്ടിൽ.

രക്ഷകനായിച്ചമയുന്ന പാപ്പാന്റെ-

ശിക്ഷയാണേറെ ദുരിതം.

കുത്തും തൊഴിയും സഹിച്ചു സഹിച്ചു ഞാ-

നെത്താത്ത ദിക്കുകളില്ല.

പീഡനമേറ്റുവാങ്ങുന്നു നിരന്തരം

തേടുന്നു കിമ്പളം പാപ്പാൻ

തക്കനേരത്തു ലഭിക്കില്ല ഭക്ഷണ-

മോർക്കാതിരുന്നാൽ ഹാ! നന്നു

മാധ്യമങ്ങൾ തേടിയെത്തുന്നു വാർത്തയിൽ

മാത്രം, ഞാൻ ശ്രദ്ധനേടുന്നു.

ദൈവമെ! നിന്റെ നാടാണിന്നു കേരളം.

കൈവിടാതെ കാത്തുകൊൾക!

Generated from archived content: poem9_may26_07.html Author: nanappan_methala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English