കുറ്റപത്രിക

അഡ്വക്കേറ്റ്‌ മത്തായി കണ്ണടച്ച്‌ ബെഡ്‌ഡിൽ കിടക്കുകയാണ്‌. തൊട്ടടുത്ത്‌ ടീപ്പോയിൽ ഇരുന്ന മൊബൈൽ സംഗീതാത്മകമായി മണിശബ്ദം മുഴക്കി. മത്തായി കണ്ണുതുറന്ന്‌ കൈനീട്ടി ശ്രദ്ധിച്ചു. ലോയൽ ജ്വല്ലറി ഉടമ ജോണി! മത്തായി തിടുക്കപ്പെട്ട്‌ എഴുന്നേറ്റിരുന്നശേഷം ‘ഗുഡ്‌ ഈവനിംഗ്‌’ മൊഴിഞ്ഞു. എതിർദിശയിൽ നിന്നും ജോണി തിരക്കി. “എന്താ വക്കീൽസാർ… നിങ്ങൾക്ക്‌ നല്ല സുഖമില്ലെന്നു കേട്ടല്ലോ…”

“ശരിയാ സാർ. വൈറസ്‌ ഫീവർ. രണ്ടു ദിവസമായി കോടതിയിലേയ്‌ക്കും പോയിട്ടില്ല”.

“ശരി… ഞാൻ ഏൽപ്പിച്ചിരുന്ന കുറ്റപത്രിക… അതു വായിച്ചുനോക്കിയോ?”

“പകുതി വായിച്ചു… ഫീവർ മാറിയാലുടൻ ബാക്കികൂടി വായിക്കാം”

“വക്കീൽ സാർ.. ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കുമോ?”

“പറയൂ”

“നാളെ മുംബൈയിൽ നിന്നും എനിക്കറിയാവുന്ന ഒരു അഡ്വക്കേറ്റ്‌ വരുന്നുണ്ട്‌. ക്രിമിനൽ കേസ്സുകൾ കൈകാര്യം ചെയ്ത്‌ ഏറെ തഴക്കവും പഴക്കവും ഉള്ള വ്യക്തിയാ. സുമിത്‌കുമാർ എന്നു പേര്‌. നിങ്ങളും ഒരുപക്ഷേ, കേട്ടു കാണും.

”കേട്ടിട്ടുണ്ട്‌ പറയൂ“

”അദ്ദേഹത്തെ ഈ കേസ്സ്‌ ഏൽപ്പിച്ചാലോ എന്നു കരുതുകയാ. എന്താണെന്നുവച്ചാൽ, സംഗതി നിസാരമായി കാണാൻ കഴിയില്ലല്ലോ. കുറ്റപത്രിക വളരെ പവർഫുൾ അല്ലേ? ഞാനും എന്റെ പാർട്‌നർ ഫ്രാൻസിസും ചേർന്ന്‌ ഭീഷണിപ്പെടുത്തിയും മോഹനവാഗ്‌ദാനങ്ങൾ നൽകിയും ധാരാളം സ്ര്തീകളെ അനുഭവിച്ചു. ഉന്നതന്മാർക്ക്‌ കാഴ്‌ചവയ്‌ക്കുകയും ചെയ്തു. ദീർഘനാളായി തുടർന്നുവന്ന ഈ റാക്കറ്റിൽപ്പെട്ട്‌ പല പെൺകുട്ടികളുടെയും ഭാവി നശിച്ചു. ചിലർ സ്വയം മരണം വരിച്ചു. പരാതിയുമായി വനിതാസംഘടനയെ സമീപിച്ച മൂന്നുപെൺകുട്ടികളെ ബുദ്ധിപൂർവ്വം കൊലപ്പെടുത്തുകയും ചെയ്തു. കുറ്റപത്രികയിലെ പോലീസിന്റെ രൂക്ഷമായ ആരോപണങ്ങൾ ഇതൊക്കെയാണ്‌. പോരാത്തതിന്‌ രണ്ട്‌ സാക്ഷികൾ വേറെയും“

”നോക്ക്‌ ജോണി സാർ… നിങ്ങൾ കേസ്സ്‌ ആരെ വേണമെങ്കിലും ഏൽപ്പിച്ചോളൂ. അക്കാര്യത്തിൽ എനിക്ക്‌ ഒരു വിയോജിപ്പും ഇല്ല.

“താങ്ക്‌യൂ മത്തായി…. നിങ്ങൾ കോപ്പറേറ്റ്‌ ചെയ്യുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. നിങ്ങളുടെ കൈവശമുള്ള കുറ്റപത്രികാഫയൽ ഒന്ന്‌ കൊടുത്തയക്കാമോ?”

“ഇപ്പോൾ തന്നെ വേണോ?”

“വേണം. നാളെ കാലത്ത്‌ ഏഴുമണിക്ക്‌ മുംബൈയിൽ നിന്നും വക്കീൽ സുമിത്‌കുമാർ വരും. കുറ്റപത്രിക നിങ്ങളുടെ ജൂനിയറായ ആരുടെയെങ്കിലും കൈവശം കൊടുത്തയച്ചാൽ നന്നായിരുന്നു”.

“ശരി… രണ്ടു മണിക്കൂറിനുള്ളിൽ എത്തിക്കാം… പറഞ്ഞശേഷം മത്തായി വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന തന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ജൂനിയർ അഡ്വക്കേറ്റ്‌ സോഫി റിസീവർ എടുത്തു.

”എനിക്ക്‌ വേണ്ടി ഒരു ഉപകാരം ചെയ്യാമോ“

”പറയൂ സാർ“

”ലോയൽ ജ്വല്ലറി ജോണി തന്റെ കുറ്റപത്രികാ ഫയൽ ആവശ്യപ്പെട്ടു. തൃശൂർക്ക്‌ പോകുംവഴി ചാലക്കുടിയിൽ ഇറങ്ങി ന്യൂ റോഡിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ കയറി ഫയൽ ഒന്ന്‌ ഏല്പിക്കാമോ. അതിനുശേഷം അവിടെ നിന്ന്‌ സോഫിക്ക്‌ വീണ്ടും തൃശൂർക്ക്‌ ട്രെയിനോ ബസ്സോ കിട്ടാൻ ബുദ്ധിമുട്ടേണ്ടി വരില്ല!‘

“സാർ… അത്‌…”

“എന്താണ്‌?”

“ചാലക്കുടിയിൽ ഇറങ്ങിക്കയറിയാൽ ലേറ്റാകും സാർ. അദ്ദേഹത്തിന്റെ ഫയൽ നാളെ കാലത്തു പത്തുണിക്ക്‌ കൊണ്ടുപോയി കൊടുത്തേക്കാം. ഇനിയും രണ്ടാഴ്‌ചകൂടിയേ ഉള്ളൂ എന്റെ മാര്യേജിന്‌. രാത്രി വീട്ടിലേക്ക്‌ ലേറ്റായിച്ചെന്നാൽ അമ്മ ദേഷ്യപ്പെടും സാർ!”

“നോക്ക്‌ സോഫി… ജോണി കേസ്സ്‌ മുംബൈയിലെ ഒരു അഡ്വക്കേറ്റിനെ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാ. ഇക്കാര്യം ഫോൺ ചെയ്ത്‌ നമ്മളെ അറിയിച്ചശേഷവും അദ്ദേഹത്തിന്റെ ഫയൽ തുടർന്നും ഇവിടെ വെച്ചുകൊണ്ടിരിക്കുന്നത്‌ ശരിയല്ല. നാളെ വേണമെങ്കിൽ സോഫി ലീവ്‌ എടുത്തോളൂ. ഇന്ന്‌ എന്തായാലും ഇക്കാര്യം ഒന്ന്‌…

”ശരി സാർ. ഞാൻ ചെയ്യാം“.

ന്യൂറോഡിന്റെ അറ്റത്ത്‌ നിശബ്ദത തിങ്ങിനിറഞ്ഞ ഒരു ഭാഗത്തായി ലോയൽ ജ്വല്ലറി ഉടമ ജോണിയുടെ രണ്ടുനില വീട്‌ തല ഉയർത്തിനിന്നു. മുകൾനിലയിലെ എ.സി മുറിയിൽ ഇരുന്ന്‌ മദ്യപിച്ചുകൊണ്ടിരിക്കുകയാണ്‌ ജോണിയും സുഹൃത്ത്‌ ഫ്രാൻസിസും.

”മുംബൈയിൽ നിന്നും വരുന്ന വക്കീൽ സുമിത്‌കുമാറിൽ നമുക്ക്‌ പ്രതീക്ഷ അർപ്പിക്കാമോ ജോണി?

“തീർച്ചയായും. അദ്ദേഹം അതിപ്രഗൽഭനാണ്‌. ഒരു ഉദാഹരണം പറയാം. ബീഹാറിലെ പ്രമുഖനായ ഒരു വ്യവസായി. പേര്‌ ചന്ദ്രദാസ്‌. പുള്ളിക്കാരൻ ചെയ്യാത്ത അതിക്രമങ്ങളില്ല. കള്ളക്കടത്തും പെണ്ണും ഒരു വീക്ക്‌നെസ്സാ. പത്തുവയസുള്ള പെൺകുട്ടികളെ മുതൽ അമ്പതുകാരികളെ വരെയാ അനുഭവച്ചിരിക്കുന്നത്‌. ചൂണ്ടിക്കാണിക്കുന്ന പെണ്ണിനെ പൊക്കിക്കൊണ്ടുവരാൻ വേണ്ടി മാത്രം നിരവധി ഗുണ്ടകളും ഉണ്ട്‌. സ്വന്തം രഹസ്യസങ്കേതത്തിൽ വെച്ച്‌ അനവധി സ്ര്തീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. എതിർത്തവരെ ജീവനോടെ തന്നെ പെട്രോൾ ഒഴിച്ച്‌ കത്തിച്ചു. ചിലരുടെ തലയറുത്തു മാറ്റി ശരീരം വഴിയരുകിൽ തള്ളി. ഒടുവിൽ കേസായി. ഒമ്പതുപേർ ദൃക്‌സാക്ഷികൾ. മൂന്നുപേർ മാപ്പ്‌സാക്ഷികളായി മാറുകയും ചെയ്തു. ഒരുവിധപ്പെട്ട വക്കീലന്മാരൊക്കെ മടിച്ചു നിന്നപ്പോൾ ഈ കേസ്‌ സുമിത്‌കുമാർ ധൈര്യപൂർവ്വം ഏറ്റെടുത്തു. ഒരൊറ്റവർഷം. കോടതിയില ശക്തമായ വിസ്താരം നടന്നു. വാദിഭാഗത്തിന്റെ പല തെളിവുകളുടേയും മുന ഒടിഞ്ഞു. ചന്ദ്രദാസ്‌ നിരപരാധിയാണെന്ന്‌ വിധിവന്നു. സുമിത്‌കുമാറിന്റെ ഏക കഴിവ്‌ ഒന്നുകൊണ്ടു മാത്രമാണ്‌ ഇതു സാധിച്ചത്‌. ഇല്ലായിരുന്നുവെങ്കിൽ ചന്ദ്രദാസിന്‌ തൂക്കുകയർ ഉറപ്പായിരുന്നുവെന്ന്‌ പത്രമാധ്യമങ്ങൾ വരെ തുറന്ന്‌ എഴുതി….”

ഇന്റർകോം ശബ്ദം മുഴക്കി. ജോണി റിസീവർ എടുത്തു. വീട്ടുഗേറ്റിൽ നിന്നും കാവൽക്കാരന്റെ സ്വരം. “സർ… സേവ്യറാണ്‌”.

“എന്താ?”

“സോഫി എന്ന ഒരു പെൺകുട്ടി. അഡ്വക്കേറ്റ്‌ മത്തായിയുടെ ഓഫീസിൽ നിന്നും വന്നിരിക്കുകയാ… ഒരു ഫയൽ ഏൽപിക്കാനാണെന്ന്‌.. അകത്തേയ്‌ക്ക്‌ വിടട്ടെ സാർ…”

“വിട്‌….” ജോണി റിസീവർ വെച്ചശേഷം ഫ്രാൻസിസിനെ ശ്രദ്ധിച്ചു. “വക്കീൽ കുറ്റപത്രിക കൊടുത്തയച്ചിട്ടുണ്ട്‌…. സോഫി എന്ന ഒരു പെൺകുട്ടിയാ വന്നിരിക്കുന്നത്‌”.

“പെൺകുട്ടിയോ” ഫ്രാൻസിസിന്റെ കണ്ണുകൾ ചെറുതായി ഒന്നു തിളങ്ങി. അടുത്ത ചില നിമിഷങ്ങൾക്കകം വാതിലിൽ മുട്ടുകേട്ടു. അകത്തേയ്‌ക്ക്‌ വന്നോളൂ“.

മടിച്ചു മടിച്ചു വാതിൽ തുറന്നുകൊണ്ട്‌ മുറിയിലേക്ക്‌ വന്നു. മാറോടുചേർത്ത്‌ പിടിച്ചിരുന്ന ഫയൽ മെല്ലെ ടീപ്പോയിൽ വച്ചു.

”ഞാൻ വരട്ടെ സാർ“.

ജോണി സ്വർണ്ണപ്പല്ല്‌ പുറത്തുകാട്ടി ചിരിച്ചു. ”അല്ല, എന്താ മോളേ… നീ പോസ്‌റ്റ്‌വുമണിനെപ്പോലെ ഇത്‌ തന്നിട്ടുപോകാനാണോ വന്നേ? ഇരിക്ക്‌ മോളേ.. ജ്യൂസ്‌ കഴിച്ചിട്ടുപോകാം“.

”വേണ്ട സാർ. എനിക്ക്‌ ധൃതിയുണ്ട്‌. മാര്യേജ്‌ ഇൻവിറ്റേഷൻ കൊടുക്കുന്നതിനുവേണ്ടി തൃശൂർ വരെ പോകണം“.

”ആർക്കാ മാര്യേജ്‌?“

”എനിക്കു തന്നെയാ സാർ…“

”ഓഹോ… ഫ്രാൻസിസേ… കല്യാണപ്പെണ്ണിന്‌ പ്രസന്റേഷൻ കൊടുക്കടോ!“

”അതൊന്നും വേണ്ട സാർ…“

”എന്താ മോളേ ഇത്‌… ജ്യൂസ്‌ നൽകാമെന്നുവച്ചാൽ വേണ്ട… പ്രസന്റേഷൻ നൽകാമെന്നുവെച്ചാലും വേണ്ടെന്നോ? ഞങ്ങൾ തരുന്നത്‌ സ്വീകരിക്കാൻ മടിയുണ്ടെങ്കിൽ നീയെങ്കിലും എന്തെങ്കിലും തന്നിട്ട്‌ പോ മോളേ.. ഫ്രാൻസിസേ… കതക്‌ അടച്ച്‌ കുറ്റിയിട്‌… കിഴവൻ വക്കീലിന്റടുത്ത്‌ ഇങ്ങനെ ഒരു ഉരുപ്പടി ജൂനിയറോ? കണ്ണിൽ പെട്ടതുപോലും ഇല്ലല്ലോ?“ ഫ്രാൻസിസ്‌ കതക്‌ അടയ്‌ക്കാൻ എഴുന്നേറ്റ നിമിഷം ടീപ്പോയുടെ മുകളിലിരുന്ന ടെലിഫോൺ ബെല്ലടിച്ചു. ജോണി റിസീവർ എടുത്തു കാതോടു ചേർത്തു…. ഹലോ..”

“ഹലോ… സർ… ഇത്‌ ഞാനാണ്‌… അഡ്വക്കേറ്റ്‌ മത്തായി….” എതിൽദിശയിൽ നിന്നും മത്തായിയുടെ വാക്കുകൾ… വല്ലാത്ത പരിഭ്രമത്തോടെ…

“എന്താ…?”

ഒരു തെറ്റ്‌ സംഭവിച്ചുപോയി സാർ!“

”തെറ്റോ…?“ എന്തു തെറ്റ്‌?

”കുറ്റപത്രികാ ഫയൽ അത്യാവശ്യമാണെന്നു പറഞ്ഞതുകൊണ്ട്‌ ഞാൻ എന്റെ ജൂനിയറായി ജോലി നോക്കുന്ന സോഫിയുടെ കയ്യിൽ കൊടുത്തുവിട്ടു. അവൾ അതുമായി ട്രെയിനിൽ വരുമ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി സ്വയം പരിചയപ്പെട്ടു. നിമിഷങ്ങൾകൊണ്ട്‌ ഇരുവരും അടുത്തു. പെൺകുട്ടി സ്നേഹത്തോടെ ഫ്ലാസ്‌കിൽ നിന്നും പകർന്നു നൽകിയ ചായ കഴിച സോഫി മയങ്ങിവീണു… ഭാഗ്യത്തിന്‌ ആരോ അവളെ ഹോസ്‌പിറ്റലിൽ എത്തിച്ചു. അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ എന്റെ ഒരു ക്ലയിന്റായിരുന്നു. സോഫിയേയും അദ്ദേഹത്തിനറിയാം. ഉടൻ തന്നെ എന്നെ ഫോണിലൂടെ ബന്ധപ്പെട്ട്‌ വിവരം ധരിപ്പിച്ചു…“ മത്തായി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ നടുക്കത്തോടെ റിസീവർ വെച്ചശേഷം ജോണി വരണ്ടുപോയ തൊണ്ടയോടെ ആ പെൺകുട്ടിയെ വീക്ഷിച്ചു.

”നീ… നീ…. ആരാ?“

അവളുടെ കണ്ണുകൾ കനൽക്കട്ടകൾ പോലെ എരിഞ്ഞു. ”ഞാൻ റൂബി…“

”റൂബിയോ?“

”ഉം… നീയും നിന്റെ ഈ പാർട്‌നർ ഫ്രാൻസിസും കൂടി നശിപ്പിച്ച ബിൻസിയുടെ ഉറ്റസ്നേഹിത…“

”ഇ…എന്ത്‌… എന്തിനാ നീ ഇവിടെ…“

”തന്നിട്ട്‌ പോകാൻ വന്നതാ….“ റൂബി പെട്ടെന്ന്‌ തോളിൽ തൂക്കിയിട്ടിരുന്ന ബാഗിൽ കയ്യിട്ട്‌ റിവോൾവർ പുറത്തെടുത്തു.

”നിനക്ക്‌ രണ്ട്‌ വെടിയുണ്ട… നിന്റെ പാർട്‌നർക്കും രണ്ട്‌…. ഞാൻ ചെയ്യുന്ന ഈ പുണ്യപ്രവൃത്തിക്ക്‌ നിയമം എനിക്ക്‌ എന്തുശിക്ഷ നൽകിയാലും സന്തോഷത്തോടെ ഞാൻ സ്വീകരിക്കും….“

റിവോൾവറിന്റെ കാഞ്ചിയിൽ അവളുടെ വിരൽ അമർന്നു.

അഡ്വക്കേറ്റ്‌ മത്തായി കണ്ണടച്ച്‌ ബെഡ്‌ഡിൽ കിടക്കുകയാണ്‌. തൊട്ടടുത്ത്‌ ടീപ്പോയിൽ ഇരുന്ന മൊബൈൽ സംഗീതാത്മകമായി മണിശബ്ദം മുഴക്കി. മത്തായി കണ്ണുതുറന്ന്‌ കൈനീട്ടി ശ്രദ്ധിച്ചു. ലോയൽ ജ്വല്ലറി ഉടമ ജോണി! മത്തായി തിടുക്കപ്പെട്ട്‌ എഴുന്നേറ്റിരുന്നശേഷം ’ഗുഡ്‌ ഈവനിംഗ്‌‘ മൊഴിഞ്ഞു. എതിർദിശയിൽ നിന്നും ജോണി തിരക്കി. ”എന്താ വക്കീൽസാർ… നിങ്ങൾക്ക്‌ നല്ല സുഖമില്ലെന്നു കേട്ടല്ലോ…“

”ശരിയാ സാർ. വൈറസ്‌ ഫീവർ. രണ്ടു ദിവസമായി കോടതിയിലേയ്‌ക്കും പോയിട്ടില്ല“.

”ശരി… ഞാൻ ഏൽപ്പിച്ചിരുന്ന കുറ്റപത്രിക… അതു വായിച്ചുനോക്കിയോ?“

”പകുതി വായിച്ചു… ഫീവർ മാറിയാലുടൻ ബാക്കികൂടി വായിക്കാം“

”വക്കീൽ സാർ.. ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കുമോ?“

”പറയൂ“

”നാളെ മുംബൈയിൽ നിന്നും എനിക്കറിയാവുന്ന ഒരു അഡ്വക്കേറ്റ്‌ വരുന്നുണ്ട്‌. ക്രിമിനൽ കേസ്സുകൾ കൈകാര്യം ചെയ്ത്‌ ഏറെ തഴക്കവും പഴക്കവും ഉള്ള വ്യക്തിയാ. സുമിത്‌കുമാർ എന്നു പേര്‌. നിങ്ങളും ഒരുപക്ഷേ, കേട്ടു കാണും.

“കേട്ടിട്ടുണ്ട്‌ പറയൂ”

“അദ്ദേഹത്തെ ഈ കേസ്സ്‌ ഏൽപ്പിച്ചാലോ എന്നു കരുതുകയാ. എന്താണെന്നുവച്ചാൽ, സംഗതി നിസാരമായി കാണാൻ കഴിയില്ലല്ലോ. കുറ്റപത്രിക വളരെ പവർഫുൾ അല്ലേ? ഞാനും എന്റെ പാർട്‌നർ ഫ്രാൻസിസും ചേർന്ന്‌ ഭീഷണിപ്പെടുത്തിയും മോഹനവാഗ്‌ദാനങ്ങൾ നൽകിയും ധാരാളം സ്ര്തീകളെ അനുഭവിച്ചു. ഉന്നതന്മാർക്ക്‌ കാഴ്‌ചവയ്‌ക്കുകയും ചെയ്തു. ദീർഘനാളായി തുടർന്നുവന്ന ഈ റാക്കറ്റിൽപ്പെട്ട്‌ പല പെൺകുട്ടികളുടെയും ഭാവി നശിച്ചു. ചിലർ സ്വയം മരണം വരിച്ചു. പരാതിയുമായി വനിതാസംഘടനയെ സമീപിച്ച മൂന്നുപെൺകുട്ടികളെ ബുദ്ധിപൂർവ്വം കൊലപ്പെടുത്തുകയും ചെയ്തു. കുറ്റപത്രികയിലെ പോലീസിന്റെ രൂക്ഷമായ ആരോപണങ്ങൾ ഇതൊക്കെയാണ്‌. പോരാത്തതിന്‌ രണ്ട്‌ സാക്ഷികൾ വേറെയും”

“നോക്ക്‌ ജോണി സാർ… നിങ്ങൾ കേസ്സ്‌ ആരെ വേണമെങ്കിലും ഏൽപ്പിച്ചോളൂ. അക്കാര്യത്തിൽ എനിക്ക്‌ ഒരു വിയോജിപ്പും ഇല്ല.

”താങ്ക്‌യൂ മത്തായി…. നിങ്ങൾ കോപ്പറേറ്റ്‌ ചെയ്യുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. നിങ്ങളുടെ കൈവശമുള്ള കുറ്റപത്രികാഫയൽ ഒന്ന്‌ കൊടുത്തയക്കാമോ?“

”ഇപ്പോൾ തന്നെ വേണോ?“

”വേണം. നാളെ കാലത്ത്‌ ഏഴുമണിക്ക്‌ മുംബൈയിൽ നിന്നും വക്കീൽ സുമിത്‌കുമാർ വരും. കുറ്റപത്രിക നിങ്ങളുടെ ജൂനിയറായ ആരുടെയെങ്കിലും കൈവശം കൊടുത്തയച്ചാൽ നന്നായിരുന്നു“.

”ശരി… രണ്ടു മണിക്കൂറിനുള്ളിൽ എത്തിക്കാം… പറഞ്ഞശേഷം മത്തായി വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന തന്റെ ഓഫീസുമായി ബന്ധപ്പെട്ടു. ജൂനിയർ അഡ്വക്കേറ്റ്‌ സോഫി റിസീവർ എടുത്തു.

“എനിക്ക്‌ വേണ്ടി ഒരു ഉപകാരം ചെയ്യാമോ”

“പറയൂ സാർ”

“ലോയൽ ജ്വല്ലറി ജോണി തന്റെ കുറ്റപത്രികാ ഫയൽ ആവശ്യപ്പെട്ടു. തൃശൂർക്ക്‌ പോകുംവഴി ചാലക്കുടിയിൽ ഇറങ്ങി ന്യൂ റോഡിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ കയറി ഫയൽ ഒന്ന്‌ ഏല്പിക്കാമോ. അതിനുശേഷം അവിടെ നിന്ന്‌ സോഫിക്ക്‌ വീണ്ടും തൃശൂർക്ക്‌ ട്രെയിനോ ബസ്സോ കിട്ടാൻ ബുദ്ധിമുട്ടേണ്ടി വരില്ല!’

”സാർ… അത്‌…“

”എന്താണ്‌?“

”ചാലക്കുടിയിൽ ഇറങ്ങിക്കയറിയാൽ ലേറ്റാകും സാർ. അദ്ദേഹത്തിന്റെ ഫയൽ നാളെ കാലത്തു പത്തുണിക്ക്‌ കൊണ്ടുപോയി കൊടുത്തേക്കാം. ഇനിയും രണ്ടാഴ്‌ചകൂടിയേ ഉള്ളൂ എന്റെ മാര്യേജിന്‌. രാത്രി വീട്ടിലേക്ക്‌ ലേറ്റായിച്ചെന്നാൽ അമ്മ ദേഷ്യപ്പെടും സാർ!“

”നോക്ക്‌ സോഫി… ജോണി കേസ്സ്‌ മുംബൈയിലെ ഒരു അഡ്വക്കേറ്റിനെ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാ. ഇക്കാര്യം ഫോൺ ചെയ്ത്‌ നമ്മളെ അറിയിച്ചശേഷവും അദ്ദേഹത്തിന്റെ ഫയൽ തുടർന്നും ഇവിടെ വെച്ചുകൊണ്ടിരിക്കുന്നത്‌ ശരിയല്ല. നാളെ വേണമെങ്കിൽ സോഫി ലീവ്‌ എടുത്തോളൂ. ഇന്ന്‌ എന്തായാലും ഇക്കാര്യം ഒന്ന്‌…

“ശരി സാർ. ഞാൻ ചെയ്യാം”.

ന്യൂറോഡിന്റെ അറ്റത്ത്‌ നിശബ്ദത തിങ്ങിനിറഞ്ഞ ഒരു ഭാഗത്തായി ലോയൽ ജ്വല്ലറി ഉടമ ജോണിയുടെ രണ്ടുനില വീട്‌ തല ഉയർത്തിനിന്നു. മുകൾനിലയിലെ എ.സി മുറിയിൽ ഇരുന്ന്‌ മദ്യപിച്ചുകൊണ്ടിരിക്കുകയാണ്‌ ജോണിയും സുഹൃത്ത്‌ ഫ്രാൻസിസും.

“മുംബൈയിൽ നിന്നും വരുന്ന വക്കീൽ സുമിത്‌കുമാറിൽ നമുക്ക്‌ പ്രതീക്ഷ അർപ്പിക്കാമോ ജോണി?

”തീർച്ചയായും. അദ്ദേഹം അതിപ്രഗൽഭനാണ്‌. ഒരു ഉദാഹരണം പറയാം. ബീഹാറിലെ പ്രമുഖനായ ഒരു വ്യവസായി. പേര്‌ ചന്ദ്രദാസ്‌. പുള്ളിക്കാരൻ ചെയ്യാത്ത അതിക്രമങ്ങളില്ല. കള്ളക്കടത്തും പെണ്ണും ഒരു വീക്ക്‌നെസ്സാ. പത്തുവയസുള്ള പെൺകുട്ടികളെ മുതൽ അമ്പതുകാരികളെ വരെയാ അനുഭവച്ചിരിക്കുന്നത്‌. ചൂണ്ടിക്കാണിക്കുന്ന പെണ്ണിനെ പൊക്കിക്കൊണ്ടുവരാൻ വേണ്ടി മാത്രം നിരവധി ഗുണ്ടകളും ഉണ്ട്‌. സ്വന്തം രഹസ്യസങ്കേതത്തിൽ വെച്ച്‌ അനവധി സ്ര്തീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. എതിർത്തവരെ ജീവനോടെ തന്നെ പെട്രോൾ ഒഴിച്ച്‌ കത്തിച്ചു. ചിലരുടെ തലയറുത്തു മാറ്റി ശരീരം വഴിയരുകിൽ തള്ളി. ഒടുവിൽ കേസായി. ഒമ്പതുപേർ ദൃക്‌സാക്ഷികൾ. മൂന്നുപേർ മാപ്പ്‌സാക്ഷികളായി മാറുകയും ചെയ്തു. ഒരുവിധപ്പെട്ട വക്കീലന്മാരൊക്കെ മടിച്ചു നിന്നപ്പോൾ ഈ കേസ്‌ സുമിത്‌കുമാർ ധൈര്യപൂർവ്വം ഏറ്റെടുത്തു. ഒരൊറ്റവർഷം. കോടതിയില ശക്തമായ വിസ്താരം നടന്നു. വാദിഭാഗത്തിന്റെ പല തെളിവുകളുടേയും മുന ഒടിഞ്ഞു. ചന്ദ്രദാസ്‌ നിരപരാധിയാണെന്ന്‌ വിധിവന്നു. സുമിത്‌കുമാറിന്റെ ഏക കഴിവ്‌ ഒന്നുകൊണ്ടു മാത്രമാണ്‌ ഇതു സാധിച്ചത്‌. ഇല്ലായിരുന്നുവെങ്കിൽ ചന്ദ്രദാസിന്‌ തൂക്കുകയർ ഉറപ്പായിരുന്നുവെന്ന്‌ പത്രമാധ്യമങ്ങൾ വരെ തുറന്ന്‌ എഴുതി….“

ഇന്റർകോം ശബ്ദം മുഴക്കി. ജോണി റിസീവർ എടുത്തു. വീട്ടുഗേറ്റിൽ നിന്നും കാവൽക്കാരന്റെ സ്വരം. ”സർ… സേവ്യറാണ്‌“.

”എന്താ?“

”സോഫി എന്ന ഒരു പെൺകുട്ടി. അഡ്വക്കേറ്റ്‌ മത്തായിയുടെ ഓഫീസിൽ നിന്നും വന്നിരിക്കുകയാ… ഒരു ഫയൽ ഏൽപിക്കാനാണെന്ന്‌.. അകത്തേയ്‌ക്ക്‌ വിടട്ടെ സാർ…“

”വിട്‌….“ ജോണി റിസീവർ വെച്ചശേഷം ഫ്രാൻസിസിനെ ശ്രദ്ധിച്ചു. ”വക്കീൽ കുറ്റപത്രിക കൊടുത്തയച്ചിട്ടുണ്ട്‌…. സോഫി എന്ന ഒരു പെൺകുട്ടിയാ വന്നിരിക്കുന്നത്‌“.

”പെൺകുട്ടിയോ“ ഫ്രാൻസിസിന്റെ കണ്ണുകൾ ചെറുതായി ഒന്നു തിളങ്ങി. അടുത്ത ചില നിമിഷങ്ങൾക്കകം വാതിലിൽ മുട്ടുകേട്ടു. അകത്തേയ്‌ക്ക്‌ വന്നോളൂ”.

മടിച്ചു മടിച്ചു വാതിൽ തുറന്നുകൊണ്ട്‌ മുറിയിലേക്ക്‌ വന്നു. മാറോടുചേർത്ത്‌ പിടിച്ചിരുന്ന ഫയൽ മെല്ലെ ടീപ്പോയിൽ വച്ചു.

“ഞാൻ വരട്ടെ സാർ”.

ജോണി സ്വർണ്ണപ്പല്ല്‌ പുറത്തുകാട്ടി ചിരിച്ചു. “അല്ല, എന്താ മോളേ… നീ പോസ്‌റ്റ്‌വുമണിനെപ്പോലെ ഇത്‌ തന്നിട്ടുപോകാനാണോ വന്നേ? ഇരിക്ക്‌ മോളേ.. ജ്യൂസ്‌ കഴിച്ചിട്ടുപോകാം”.

“വേണ്ട സാർ. എനിക്ക്‌ ധൃതിയുണ്ട്‌. മാര്യേജ്‌ ഇൻവിറ്റേഷൻ കൊടുക്കുന്നതിനുവേണ്ടി തൃശൂർ വരെ പോകണം”.

“ആർക്കാ മാര്യേജ്‌?”

“എനിക്കു തന്നെയാ സാർ…”

“ഓഹോ… ഫ്രാൻസിസേ… കല്യാണപ്പെണ്ണിന്‌ പ്രസന്റേഷൻ കൊടുക്കടോ!”

“അതൊന്നും വേണ്ട സാർ…”

“എന്താ മോളേ ഇത്‌… ജ്യൂസ്‌ നൽകാമെന്നുവച്ചാൽ വേണ്ട… പ്രസന്റേഷൻ നൽകാമെന്നുവെച്ചാലും വേണ്ടെന്നോ? ഞങ്ങൾ തരുന്നത്‌ സ്വീകരിക്കാൻ മടിയുണ്ടെങ്കിൽ നീയെങ്കിലും എന്തെങ്കിലും തന്നിട്ട്‌ പോ മോളേ.. ഫ്രാൻസിസേ… കതക്‌ അടച്ച്‌ കുറ്റിയിട്‌… കിഴവൻ വക്കീലിന്റടുത്ത്‌ ഇങ്ങനെ ഒരു ഉരുപ്പടി ജൂനിയറോ? കണ്ണിൽ പെട്ടതുപോലും ഇല്ലല്ലോ?” ഫ്രാൻസിസ്‌ കതക്‌ അടയ്‌ക്കാൻ എഴുന്നേറ്റ നിമിഷം ടീപ്പോയുടെ മുകളിലിരുന്ന ടെലിഫോൺ ബെല്ലടിച്ചു. ജോണി റിസീവർ എടുത്തു കാതോടു ചേർത്തു…. ഹലോ..“

”ഹലോ… സർ… ഇത്‌ ഞാനാണ്‌… അഡ്വക്കേറ്റ്‌ മത്തായി….“ എതിൽദിശയിൽ നിന്നും മത്തായിയുടെ വാക്കുകൾ… വല്ലാത്ത പരിഭ്രമത്തോടെ…

”എന്താ…?“

ഒരു തെറ്റ്‌ സംഭവിച്ചുപോയി സാർ!”

“തെറ്റോ…?” എന്തു തെറ്റ്‌?

“കുറ്റപത്രികാ ഫയൽ അത്യാവശ്യമാണെന്നു പറഞ്ഞതുകൊണ്ട്‌ ഞാൻ എന്റെ ജൂനിയറായി ജോലി നോക്കുന്ന സോഫിയുടെ കയ്യിൽ കൊടുത്തുവിട്ടു. അവൾ അതുമായി ട്രെയിനിൽ വരുമ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി സ്വയം പരിചയപ്പെട്ടു. നിമിഷങ്ങൾകൊണ്ട്‌ ഇരുവരും അടുത്തു. പെൺകുട്ടി സ്നേഹത്തോടെ ഫ്ലാസ്‌കിൽ നിന്നും പകർന്നു നൽകിയ ചായ കഴിച സോഫി മയങ്ങിവീണു… ഭാഗ്യത്തിന്‌ ആരോ അവളെ ഹോസ്‌പിറ്റലിൽ എത്തിച്ചു. അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ എന്റെ ഒരു ക്ലയിന്റായിരുന്നു. സോഫിയേയും അദ്ദേഹത്തിനറിയാം. ഉടൻ തന്നെ എന്നെ ഫോണിലൂടെ ബന്ധപ്പെട്ട്‌ വിവരം ധരിപ്പിച്ചു…” മത്തായി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ നടുക്കത്തോടെ റിസീവർ വെച്ചശേഷം ജോണി വരണ്ടുപോയ തൊണ്ടയോടെ ആ പെൺകുട്ടിയെ വീക്ഷിച്ചു.

“നീ… നീ…. ആരാ?”

അവളുടെ കണ്ണുകൾ കനൽക്കട്ടകൾ പോലെ എരിഞ്ഞു. “ഞാൻ റൂബി…”

“റൂബിയോ?”

“ഉം… നീയും നിന്റെ ഈ പാർട്‌നർ ഫ്രാൻസിസും കൂടി നശിപ്പിച്ച ബിൻസിയുടെ ഉറ്റസ്നേഹിത…”

“ഇ…എന്ത്‌… എന്തിനാ നീ ഇവിടെ…”

“തന്നിട്ട്‌ പോകാൻ വന്നതാ….” റൂബി പെട്ടെന്ന്‌ തോളിൽ തൂക്കിയിട്ടിരുന്ന ബാഗിൽ കയ്യിട്ട്‌ റിവോൾവർ പുറത്തെടുത്തു.

“നിനക്ക്‌ രണ്ട്‌ വെടിയുണ്ട… നിന്റെ പാർട്‌നർക്കും രണ്ട്‌…. ഞാൻ ചെയ്യുന്ന ഈ പുണ്യപ്രവൃത്തിക്ക്‌ നിയമം എനിക്ക്‌ എന്തുശിക്ഷ നൽകിയാലും സന്തോഷത്തോടെ ഞാൻ സ്വീകരിക്കും….”

റിവോൾവറിന്റെ കാഞ്ചിയിൽ അവളുടെ വിരൽ അമർന്നു.

Generated from archived content: story2_sept4_07.html Author: mv_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here