നേത്രദാനം

നൽകാം നമുക്കു നേത്രം

മണ്ണിലെയന്ധരെ രക്ഷിക്കാൻ

നമ്മുടെ നേത്രം കാണും പിന്നേം

കടലും കരയും കവിതകളും

സൽക്കർമ്മങ്ങൾ ചെയ്യുക നാം

ദൈവീകത്വം നേടുക നാം

നമ്മെപ്പോലെ മറ്റുളേളാരേം

സ്‌നേഹിച്ചീടിൽ നാം ദൈവം!

ചരാചര പ്രേമത്തിൻ ഗാഥകൾ

പ്രവൃത്തിപഥത്തിലെത്തിച്ചാൽ,

മാനവനപ്പോൾ ദേവനുതുല്യം

ചട്ടമ്പിസ്വാമിയെപ്പോലെന്നും

സ്വന്തം കാര്യം മാത്രം നോക്കി

പുഴുവിനു സമമായി മാറാതെ

പരാർഥജീവിതപാതതെളിക്കാൻ

ചെങ്കൊടിയേന്തിപ്പോവുക നാം

ഭൂവിൽ സ്വർഗം പണിതുയർത്താൻ

മറ്റൊരുമാർഗ്ഗവുമില്ലല്ലോ!

തന്നെപ്പോലെ സഹജീവികളും

ആമോദത്താൽ കഴിയുമ്പോൾ,

മണ്ണിൽ സ്വർഗ്ഗം തീർത്തവരെല്ലാം

ദേവന്മാരായ്‌ മാറീടും!

Generated from archived content: poem4_june25_05.html Author: mukhathala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here