സംശയം

തിരക്കിന്നിടയിൽ നിന്ന്‌,

നീ ചൂണ്ടിയ വിരൽ

എന്റെ നേർക്കാണെന്ന്‌…

ചിലപ്പോൾ-

നിന്റെ ഒളികണ്ണിട്ടുള്ള,

നോട്ടവും,

എന്റെ മുഖത്തേക്കാണെന്ന്‌

പിന്നെയന്ന്‌

നീ ചൊല്ലിയ കവിതകേട്ട്‌,

അതും

എന്നേക്കുറിച്ചാണെന്ന്‌…

പക്ഷേയിന്നലെ-

നിന്നെ കൈക്കുപിടിച്ച്‌,

തിരക്കുള്ള

റോഡുകടത്തിവിടുമ്പോൾ

ഞാനെന്നെത്തന്നെ

സംശയിക്കുകയായിരുന്നു….

Generated from archived content: poem3_nov20_07.html Author: ms_sunilkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here