ഒളിച്ചോട്ടം

ആത്മഹത്യ!യെന്നു ചൊല്ലുന്നു മാലോകർ

ഹതനാകുമോ ആത്മനെന്നും?

ഹനിക്കുവാനാകില്ലയാത്മാവിനെയെന്നും

ആത്മൻപരമൂലസൃഷ്‌ടി

പുണ്യപുരാണവും ഗീതയും ചൊല്ലുന്ന

തത്വമിതല്ലയോ പാരിൽ?

ജീവിതപന്ഥാവിലോടി തളർന്നിട്ട്‌

പാത കാണാതെവരുമ്പോൾ;

‘ഒത്തുന്ന ദർദ്ദുരം’ പിമ്പേ പതുങ്ങി

വരുന്നോരാസർപ്പം കണക്കെ

ആപത്തു നീന്തിവന്നീടുന്നനേരത്ത്‌

വഴിമാറി നിൽക്കുവാനാമോ?

ഓടി ഒളിക്കാതെ മർത്ത്യന്‌ കേവലം

മറ്റുഗതി വേറെയുണ്ടോ?

ദേഹീപാർക്കുന്നൊരീ ദേഹമാം

സ്വഗൃഹം കാരാഗൃഹമായിടുമ്പോൾ

ദേഹിദേഹം വെടിയാനായി മാർഗ്ഗങ്ങൾ

തപ്പിത്തടഞ്ഞു നടക്കും.

ദേഹമാകുന്നൊരീ പാർപ്പിടംവിട്ടങ്ങ്‌

മറ്റൊരു ശാലയേത്തേടി

ഈ ലോകം വിട്ടങ്ങ്‌ പോയിട്ട്‌ മറ്റൊരു

പരലോകേ ചെന്നു വസിപ്പൂ.

ഒരു വീട്‌ വിട്ടിട്ട്‌ മറ്റൊരു വീടതിൽ

പാർക്കുന്ന ദേഹിയേ നോക്കി

‘ആത്മഹത്യ’യെന്നു ചൊല്ലുന്നു മാനുഷർ

സത്യവിരുദ്ധമിതല്ലേ?

‘ഒളിച്ചോട്ട’മെന്നു ഞാനിതിനേ

വിളിക്കുകിൽ സത്യമതു തന്നെയല്ലേ?

Generated from archived content: poem6_mar25_06.html Author: ms_prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here