അമ്പലമുറ്റത്തെയാൽത്തറയിൽ, ത്തന്റെ
മുമ്പിലൊരു പിച്ചക്കാരി കേണു
കുമ്പിട്ടു, “വല്ലതും തന്നുപോ, നല്ലോരെ,
എൻപിളേളർക്കിന്നൊന്നും തിന്നാനില്ലേ…”
“ചില്ലറയെല്ലാം നടയിലുരുളിയിൽ
വല്ല്യൊരു കാര്യം ഞാൻ യാചിച്ചിട്ടു!
ഇല്ലിനിയെൻ കയ്യിൽ നിൻ ചട്ടിയിലിടാൻ
ചില്ലറയിന്നെന്റെ സോദരിയേ…”
നല്ല പുലഭ്യമവൾ ചൊന്നതന്നേരം
തെല്ലുമേ കേട്ടില്ല, ‘ഭക്തി ഗാനം’
ചൊല്ലുന്നതല്ലോ ശ്രവിച്ചു ഞാനിങ്ങനെ
….കുചകുംഭ…പരി….രംഗ സുഖം.
Generated from archived content: poem7_june17_05.html Author: mr_rajeswary