സാഫല്യം

മഴ പെയ്തൊഴിഞ്ഞു

കുളിർകാറ്റിൽ പൊഴിഞ്ഞു

മലർച്ചുണ്ടിൽ ഉരുണ്ട പവിഴങ്ങൾ

ഒരു കുഞ്ഞുതുള്ളിയൊരു

മലരിന്റെ വക്ഷസ്സി-

ലടരാതെ, ദൃഢമായിരുന്നു.

ഇരുളിൽ, തണുപ്പിൽ

കൊടുംതപസ്സാലെ തൻ

പുലരിയുടെ പിറവിയെ കാത്തു

മലരതിനെ ഹൃദയത്തി

ലാവാഹനം ചെയ്തു,

ആത്മാവിലമൃതായി വാഴ്‌ത്തി.

Generated from archived content: poem3_oct15_07.html Author: mr_rajeswary

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here