നീ അറിയാതെ

നിന്റെ നക്ഷത്രക്കണ്ണുകൾക്ക്‌.

നീ പുഞ്ചിരിക്കുമ്പോൾ

കണ്ണുകളിലൊരു നക്ഷത്രം

വിരിയുന്നതെന്തു കൊണ്ടാണെന്നു

ഞാൻ ചിന്തിച്ചു പോകുന്നു.

ആ നക്ഷത്രം നിന്റെ കണ്ണുകളിലൂടെ

മിന്നിത്തിരിഞ്ഞ്‌ എന്റെ

ആത്മാവിലേക്ക്‌ പ്രവേശിക്കുന്നു;

നീ അറിയാതെ…

നിറം മനസിലാകാത്ത നിന്റെ

കണ്ണുകളുടെ നിറമെന്തെന്നു

ചിന്തിച്ച്‌ എനിക്കു ഭ്രാന്തു പിടിക്കുന്നു.

നിന്റെ മിഴിച്ചീളുകളെന്റെ-

യിരുൾച്ചിറകുകളെ ചീന്തിയെറിയുന്നു.

ഒരു സീൽക്കാരം മനസിന്റെ

ഓരങ്ങളിൽ നിന്നും പുറപ്പെടു

ന്നുവോ?

നീ അറിയാതെ…

നിന്റെ കണ്ണുകളെന്നെയല്ലാതെ

മറ്റാരേയോ പ്രതീക്ഷിക്കുന്നു

എന്നോർത്തു ഞാൻ ഉരുകുമായിരുന്നു.

Generated from archived content: poem4_aug31_06.html Author: minnu_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English