ഊഹങ്ങൾ

ഇത്‌ ഊഹങ്ങളുടെ പ്രാന്തപ്രദേശം

ഞാനൊരു യക്ഷിയായിരുന്നെങ്കിൽ

അമാവാസി രാത്രികളിലെപ്പോഴോ

തേർവാർച നടത്തി, നിന്റെ

രാത്രികളെ പകലുകളാക്കി,

പരകാല ശ്വാസനിശ്വാസങ്ങൾക്കുമപ്പുറം

എന്റെ പ്രയാണത്തിന്റെ

മൂർദ്ധന്യാവസ്ഥയിലെപ്പോഴോ

ചോര ഛർദ്ദിച്ച്‌ നിന്നെ

കൊലപ്പെടുത്തിയേനേ….

ഞാനൊരു ഗതികിട്ടാത്ത,

കൊടുംവിഷമാർന്ന സർപ്പകന്യക;

എങ്കിൽ പ്രണയത്തിന്റെ

സർപ്പദംശനം നൽകി നിന്നെ

എന്റേതാക്കിത്തീർത്തേനേ..

എനിക്കു കവടി നിരത്തി

പന്ത്രണ്ടുരാശികളുടെയും നിന്നെ

സംബന്ധിച്ച എല്ലാകാലങ്ങളുടെയും

സ്വപ്‌നങ്ങൾ ശേഖരിക്കാൻ

കഴിഞ്ഞിരുന്നെങ്കിൽ നിന്റെ

നീലക്കണ്ണുകളിലെ പ്രണയത്തിന്റെ

ദുരാത്മാവിനെ ആണിയാക്കി ഞാൻ

കാഞ്ഞിരപ്പലകയിൽത്തറച്ചേനേ….

Generated from archived content: poem2_mar13_08.html Author: minnu_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here