ആത്മാവിന്റെ പടവുകൾ

എന്റെയൊത്തിരി വിഹ്വലതകളുടെ

വെളളിലമരങ്ങളിലിത്തിരി

മഴനൂലിഴകളെ പെയ്‌തിറങ്ങാൻ

അനുവദിക്കാതെയിടവേളകളില്ലാതെ

നിൻചകോരപക്ഷികൾ മഥിപ്പൂ

എന്നാത്മനിളയിലെൻ

ഹൃദയാകാശങ്ങളിൽ പിന്നെയീ

പ്രണയവൃക്ഷങ്ങളിൽ നിർനിദ്രരായ്‌

നിന്റെയാത്മാവിന്റെയോരോ

പടവുകളുമെന്നിലടിയുമ്പോൾ ഞാൻ

ചിലമ്പുന്നു പുഴയായ്‌ ആർദ്രമായ്‌

നിറനിശ്വാസങ്ങൾക്കും കൊടും

ചൂളകൾക്കുമീറൻ ഹിമശിലകൾക്കും

ഇടയിലെന്റെ കുമിളകളൊക്കെയും

ചുംബിച്ചുടഞ്ഞു നിൻ പടവുകളെ.

നിന്റെ മിഴി കടവാതലുകൾ കണക്കെയീ

വിരഹലോഹപാളികളിലല്‌പം

ചിറകടിയൊച്ചകളുയർത്തുമ്പോഴെൻ

തീത്തഴമ്പുകൾ നിന്റെ പടവുകളിലൂടെ

തിളച്ചുരുകി ഒഴുകുന്നു ഭ്രാന്തമായ്‌.

Generated from archived content: poem2_july_06.html Author: minnu_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here