ജൂൺമാസം പിറന്നൂ വിദ്യാലയവും തുറന്നു.
എൻ മാനസം വിടർന്നു, പൊന്നോണതുമ്പിയായ് പറന്നു.
ആദ്യദിനങ്ങൾ അമ്മക്കൊപ്പം തുളളിച്ചാടി നടന്നുഞ്ഞാൻ
ഹാാാ….എൻ പുത്തൻ വിദ്യാലയം
എൻ പുതിയ കൂട്ടുകാർ എൻ പുതിയ ഗുരുനാഥന്മാർ
മൂന്നാംനാൾ എൻ ചുമലിലേറി വലിയഭാരം
നടക്കാൻ വയ്യാതെ ഞാൻ ഏന്തി വലിഞ്ഞൊരു-
വണ്ടികാത്ത് നിൽക്കവേ
നിർത്താതോടും വണ്ടിക്ക് പിറകെ
അങ്ങോട്ടും ഇങ്ങോട്ടും ഓടി ഞാൻ
വണ്ടിയിൽ കയറിയാലോ ചുമട് താങ്ങികൾ
ഒതുങ്ങി നിൽക്കെന്ന പരിഹാസവും
മനസ് തളർന്നവശരാം കുഞ്ഞുങ്ങൾ ഞങ്ങൾ
പഠനമുറിയിൽ ചെല്ലുമ്പോൾ ഗുരുനാഥൻ തൻ
കയ്യിലെ ചൂരലിൻ തിളക്കത്തിൽ വീണ്ടെടുക്കുന്നൊരൂർജവും
ഞങ്ങളീ ചുമടുഭാരം ആരു ചെയ്‌തൊരു പാപത്തിൻ ഫലമാകാം
ചൊല്ലുക, ചൊല്ലുക നീ കാലമേ…
ഈ ചുമടിതാ തലമുറക്ക് കൈമാറി, കൈമാറി
ഞങ്ങൾ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്….
Generated from archived content: poem6_sept22_05.html Author: mery_hima
Click this button or press Ctrl+G to toggle between Malayalam and English