വർണ്ണമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് പുന്നാരമേട്. കർഷകരായ വേലുവും കുടുംബവും താമസിച്ചിരുന്നത് ഇവിടെയാണ്. മകൻ രവി പത്താംതരത്തിൽ പഠിക്കുന്നു. ചെറുപ്പംമുതൽ തന്നെ പഠിക്കാൻ ബഹുമിടുക്കനായ രവിയെ വീട്ടിലെ കഷ്‌ടതകൾ അറിയിക്കാതെയാണ് മാതാപിതാക്കൾ വളർത്തിയത്. അവരുടെ കഷ്‌ടപ്പാടുകൾ മനസ്സിലാക്കാൻ രവി ശ്രമിച്ചതുമില്ല.
അതിരാവിലെ വേലുവും ഭാര്യ ലീലയും പാടത്തേക്കുപോകും. രവി സ്‌കൂളിലേക്കും. ഒരു ദിവസം ഉച്ചയൂണിനുശേഷം രവികൂട്ടുകാരോടൊപ്പം സ്‌കൂളിന്നകലെയുള്ള ആൽമരച്ചോട്ടിൽ ഇരിയ്‌ക്കുകയായിരുന്നു. കൂട്ടുകാരിലൊരാൾ ഒരു കവർ പൊട്ടിച്ച് അതിൽനിന്ന് എന്തോ എടുത്ത് വായിവെയ്‌ക്കുന്നതു കണ്ടു.
അതെന്താണെന്ന് രവി ചോദിച്ചപ്പോൾ ‘ശ്ശ്… മിണ്ടല്ലേ- എല്ലാം പറഞ്ഞുതരാം’. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ‘ഇതാണ് ഹാൻസ്’! അവൻ കവർ കാണിച്ചുകൊടുത്തു.
രവി സ്‌തംഭിച്ചുപോയി. ‘ഹാൻസോ? അവനറിയാതെ പറഞ്ഞു. ’ഇതൊന്നും നമുക്കുവേണ്ട പോകാം.‘
കൂട്ടകാർ അവനെ പിടിച്ചു നിർത്തി പറഞ്ഞു. ’ഇതൊന്നും അത്ര വല്യ കുഴപ്പമുള്ള കാര്യമല്ല. വെറുതെ ഒരുനേരം പോക്കിന്.‘ അവർ അവനെ വളരെ നിൽബനധിച്ച് ഹാൻസ് കഴിപ്പിച്ചു.
ആ ദിവസം അവനാകെ അസ്വസ്‌ഥനാകയിരുന്നു. വീട്ടിൽ വന്നിട്ടും വല്ലാത്തൊരു മന്ദത വൈകുന്നേരം വേലുവിനോട് ലീല ഇക്കാര്യം ബോധിപ്പിച്ചു. അതത്ര കാര്യമാക്കേണ്ടതില്ലെന്ന് വേലു പറഞ്ഞു. രവിക്കാകട്ടെ അന്ന് ഒന്നും എഴുതാനോ വായിക്കാനോ കഴിഞ്ഞില്ല.
രാവിലെ ഉണർന്നപ്പോൾ ഒരു തരം ഉന്മാദാവസ്‌ഥയിലായിരുന്നു അവൻ. ഒരിക്കൽക്കൂടി ഹാൻസ് കഴിക്കുവാനുള്ള മോഹം അവന് തടുക്കാനായില്ല. അച്ഛനുമമ്മയും പണിക്കുപോയപ്പോൾ അവനും സ്‌കൂളിലേക്ക് പുറപ്പെട്ടു. കൂട്ടുകാരെ കണ്ടയുടൻ തലേദിവസം കഴിച്ച വസ്‌തു വീണ്ടും ആവശ്യപ്പെട്ടു. മാത്രമല്ല, താമസിയാതെ മറ്റു ലഹരിപദാർത്ഥങ്ങളും സ്‌ഥിരമായി അവൻ ഉപയോഗിക്കാൻ തുടങ്ങി. ക്രമേണ സ്‌കൂളിലെ മോശമായ കുട്ടികളിൽ ഒരാളായി അവൻ മാറി.
ഭ്രാന്തമായ ജൽപനങ്ങളോടെ ഒരു ദിവസം വീട്ടിൽ തളർന്നുവീണ രവിയെ അച്ഛനുമമ്മയും കൂടി ആശുപത്രിയിലെത്തിച്ചു. അവനെ പരിശോധിച്ച ഡോക്‌ടർ പറഞ്ഞു. ’അൽപം വൈകിപ്പോയി. ലഹരിവസ്‌തുക്കൾക്ക് കുട്ടി അടിമയായി കഴിഞ്ഞു. ദീർഘകാലത്തെ ചികിത്സ വേണ്ടിവരും. മറ്റൊരു പ്രശ്‌നം കൂടിയുണ്ട് മാരകമായ കാൻസറിന്റെ സാന്നിധ്യവും പ്രകടമാകുന്നുണ്ട്.‘
പാവം മാതാപിതാക്കൾ! അവർ തളർന്നുപോയി.
Generated from archived content: story1_jan24_09.html Author: mekha_c_r