സുവിശേഷകനായി പ്രവര്‍ത്തനമാരഭിച്ച യുവാവിനോടായി പരിചയസമ്പന്നനായ പാസ്റ്റര്‍ പറഞ്ഞു ‘ വിശ്വാസികള്‍ ചിലപ്പോള്‍ ഉറക്കം തൂങ്ങിയേക്കും എന്തെങ്കിലും കഥ പറഞ്ഞ് അപ്പോള്‍ അവരെ ഉണര്‍ത്തണം. കഴിഞ്ഞയാഴ്ച ഞാന്‍ ആദിവാസികളുടെ ഒരു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പകലെല്ലാം അദ്ധ്വാനിച്ച അവരില്‍ മിക്കപേരും ഇരുന്നുറക്കം തൂങ്ങുന്നതില്‍ അതിശയിക്കാനില്ലായിരുന്നു. ഞാന്‍ പൊടുന്നനെ പറഞ്ഞു ‘കഴിഞ്ഞ രാത്രി ഞാന്‍ യോഗം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ വഴിയരികില്‍ ഒരു വീട്ടില്‍ അത്താഴം കഴിക്കാന്‍ കയറി. ഒരു സ്ത്രീ മാത്രമുണ്ടവിടെ വിധവ ഞാനവരെ ആലിംഗനം ചെയ്തു.’ എല്ലാവരും ഞെട്ടി കണ്ണുതുറന്നു. ഞാന്‍ തുടര്‍ന്നു പറഞ്ഞു ‘ അതെന്റെ അമ്മയായിരുന്നു!’
യുവ സുവിശേഷകന്‍ തെക്കന്‍ പ്രദേശത്തില്‍ ഒരു ഗ്രാമത്തില്‍ വിശ്വാസികളോടായി സുവിശേഷം അറിയിക്കുകയായിരുന്നു. പകലായിരുന്നെങ്കിലും കേള്‍വിക്കാര്‍ ഉറങ്ങുകയായിരുന്നു. പ്രസംഗകന്‍ പൊടുന്നനെ പറഞ്ഞു. ‘കഴിഞ്ഞ രാത്രി ഞാന്‍ വേറൊരു ആളിന്റെ ഭാര്യയെ ആലിംഗനം ചെയ്തു’ ഉറക്കം വിട്ട് കേള്‍വിക്കാര്‍ ബാക്കി കേള്‍ക്കാന്‍ കാത്തിരുന്നു. പാസ്റ്ററുടെ വാക്കുകള്‍ ഓര്‍മ്മയിലെത്തുന്നില്ല. വിക്കി വിക്കി യുവാവ് പറഞ്ഞു പോയി ‘ ദൈവമേ ആരായിരുന്നു ആ സ്ത്രീയെന്ന് ഞാന്‍ മറന്നു പോയല്ലോ’
Generated from archived content: story1_apr18_13.html Author: mathew_c_abraham