കടലാഴങ്ങളിലെ പ്രണയം

സന്ധ്യയോടാണെന്റെ പ്രണയം
നിലാവുപോലെ ശാന്തമാണി പ്രണയം
നീ അറിയുന്നുവോ ഇല്ലയോ
നിനക്കായി നിനവില്‍ വിരിഞ്ഞ
പൂവുപോലെ നഗ്നനാണ് ഞാന്‍
ഒരു മറ, നീയാകുന്നതും കാത്ത്
ഒരു മഴയായെന്‍,
ദാഹജലമാകുന്നതും കാത്ത്
അറിയുന്നു നീ പൊഴിക്കുമീ
അനുരാഗം ഗംഗയെപ്പോല്‍
നിര്‍മ്മലമെന്നാകിലും
കാതങ്ങളൊഴുകി ലയിപ്പാന്‍ ഞാന്‍,
കാത്തിരിപ്പെന്ന തപസില്‍ മുഴുകും…
ഒഴുകിത്തെളിയുമീ പ്രണയനിര്‍വൃതി
ഓളങ്ങളായി നിന്‍പാദപത്മങ്ങളില്‍
ചുംബനമുദ്ര ചാര്‍ത്തിടുമ്പോള്‍
അറിയാതെ അറിയാതെ നിന്നിലലിയാന്‍
കടലാഴങ്ങളില്‍ സപ്തവര്‍ണ്ണങ്ങളാല്‍
മഴവില്ലായി ഒളിച്ചിരിക്കാന്‍…

Generated from archived content: poem1_oct25_12.html Author: manoharan_vengara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here