മണവാട്ടി

കെട്ടിച്ചയച്ച മോള്‌ വന്നഞ്ചാറുനാൾ നിന്നു മടങ്ങവേ – പൊട്ടിക്കരഞ്ഞു പോയി ഞാൻ. പെറ്റ തള്ളേം തന്തേം പ്രിയ സോദരനേം പിരിഞ്ഞ്‌ തൻ താളോ താവളോം വിട്ട്‌ അപരിചിത ചുറ്റുപാടിൽ, അവളെങ്ങനെ….?

ചിന്തകൾ വഴിമുട്ടുമ്പോൾ, എന്നത്തെയും പോലെ എന്നിലെ മറു മനുഷ്യൻ മന്ത്രിക്കുന്നു;

മറക്കണ്ട… മകളിന്നവളൊരു മണവാട്ടി, പതി, തന്നംഗങ്ങൾ, ഇംഗിതങ്ങൾ ഇനിയവൾക്കതു പ്രമാണം… പ്രധാനം. തങ്ങളെത്തേടി വല്ലപ്പോഴുമൊന്നു വന്നുകിട്ടിയാലതു സന്തോഷം; സുകൃതം!

മറന്നും പൊറുത്തും ത്യജിച്ചും സഹിച്ചും ഒഴുക്കിനെതിരേ അവൾക്കു മുന്നിലിനി എത്രയെത്ര കടമ്പകൾ… ഏതെല്ലാം റോളുകൾ.

ഓ… ഓർത്താൽ ഒരന്തോമില്ല. ഇതാ പറേണേ… കണ്ടറിയാത്തോൻ- കൊണ്ടറിയൂന്ന്‌… അനുഭവം തന്നെ ഗുരു. മറു മനുഷ്യന്റെ ഇടപെടൽ.

Generated from archived content: story2_oct15_07.html Author: mammu_kaniyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English