മഞ്ഞുതുളളിയും ഒരു പെണ്ണും

മഞ്ഞുതുളളിയിത്‌ ആദിയിൽ, ഒരൊത്ത മനുഷ്യനായിരുന്നു…പെണ്ണൊന്നിനെ സാദരമൊരുനാൾ ഗുണദോഷിക്കാൻ ചെന്നതാണ്‌, പാവം!

‘സുന്ദരീ… ഈ തൊഴിലുപേക്ഷിച്ച്‌ മാന്യമായ്‌ വല്ലതും ചെയ്‌ത്‌ ജീവിച്ചുകൂടേ തനിക്ക്‌..’

അതുകേട്ട്‌ അവൾ ചിരിച്ചു. അയാളെ വിഡ്‌ഢിയാക്കുന്ന ചിരി, എന്നിട്ടു പറഞ്ഞു. ‘ഒരു ജോലി കിട്ടണോങ്കില്‌, അറിയാല്ലോ… എന്നെ കൊടുക്കണം… ആ ജോലി നില നിർത്തണോങ്കിലോ അതാവർത്തിക്കേണ്ടി വരും… അതിലും ഭേദമിതു തുടരുന്നതിലെന്താണു തെറ്റെന്റെ പുരുഷാ…’

അവൾ അയാളെ സ്‌പർശിച്ചു.

അങ്ങനെ ഒരു നല്ല മനുഷ്യൻ മൗനമായി നിന്നുരുകി, പിന്നെ ഒരു മഞ്ഞുതുളളിയായി.

Generated from archived content: story2_apr1.html Author: mammu_kaniyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English