ഒരുമ്പെട്ടവൾ

പെണ്ണൊരുമ്പെട്ടാൽ- ബ്രഹ്‌മനും തടുക്കാനാകില്ലെന്നാണു പ്രമാണം ഇപ്പോൾ, പത്തുപന്ത്രണ്ടുവർഷം പിന്നിട്ട ദാമ്പത്യബന്ധത്തിന്റെ സ്വിച്ചോഫ്‌ നടത്തിക്കൊണ്ട്‌ തറയിൽ സെയ്‌താലി സൗദിയിലെ ത്വയ്‌ഫിൽ നിന്നും പുതുക്കണ്ടം സൈനബാക്കയച്ച ‘മൊഴി’ക്കത്തിനാധാരം-‘പെറ്റാലേ പെണ്ണാകൂ’ എന്ന കുറ്റാരോപണമാകുന്നു.

സെയ്‌താലിയെപ്പറ്റിക്കേട്ട മറ്റു പെൺകഥകളുമിപ്പോൾ സൈനബ തള്ളിക്കളയുന്നില്ല. ഈ മാറ്റച്ചന്തയിൽ ഇനിയും മടിച്ചുമാറി നിന്നിട്ട്‌ കാര്യമില്ലെന്ന്‌ സൈനബ ഉറപ്പിച്ചു കഴിഞ്ഞു.

അതൊരു വെല്ലുവിളിയായ്‌ സ്വീകരിച്ചതിന്‌ ഫലമായാണ്‌ ഉടയോന്റെ വേണ്ടുകയാലെങ്കിലും പിറ്റേക്കൊല്ലം, അവൾ ഇരട്ടപെറ്റത്‌. എന്നാലോ കഷ്‌ടം! പുതുപൊറുതിയിലും വിളവെടുപ്പു വിഷയത്തിൽ തോറ്റുതൊപ്പിയിട്ടതേയുള്ളൂ. പാവം സെയ്‌താലി – കണ്ടില്ലേ – പെണ്ണിനോടാകളി!

Generated from archived content: story1_oct21_10.html Author: mammu_kaniyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here