വിരിയുക പൂവേ പുലരിത്തോപ്പിൽ നീ
തരിക വാസന്തം മാനസവാടിയിൽ
പൊതിയുകയെന്നെ മന്ദസ്മിതത്താലെ
ശലഭമായ് വരാം മധുനുകരുവാൻ
അരുത് വിഷാദമൊരുനേരം പോലും
പരിഭവിക്കരുതൊരു നിമിഷവും
ക്ഷണികജീവിതം രസകരമാക്കാൻ
കളിതമാശകൾ പറയുക കൂടെ.
കിനാവിൻ കസവിൽ മെനയുകയെന്നും
സ്‌മരിക്കുവാനായി മനോജ്ഞ ചിത്രങ്ങൾ
പലനിറങ്ങളാൽ നിറഞ്ഞു നിൽക്കുക
മനസ്സ് നിറയെ മുഴുവൻ നേരവും
കവിമനസ്സിലെ നടനമേടയിൽ
പുനർജനിക്കുക കവിതാംഗനയായ്!
Generated from archived content: poem9_sept22_05.html Author: m_gangadharan