പ്രേമമാനസം

അൽപനാളുകൾകൊണ്ട്‌

വിരിഞ്ഞുകൊഴിയുന്ന

അൽപായുസ്സുളള പ്രേമ-

മല്ലെന്റെയുളളിനുളളിൽ

പുഴപോൽ പുളയുന്ന,

വളഞ്ഞു പതിക്കുന്ന

നേർവഴി കുറഞ്ഞുളള

പ്രേമമല്ലെന്റെ പ്രേമം.

ആതിര തിങ്കൾപോലെ.

ആലില തുമ്പ്‌ പോലെ

വെൺമയും വിശുദ്ധിയും

ചേർന്നതാണെന്റെ പ്രേമം.

ആത്മാവിന്നാഴങ്ങളിൽ

കുരുത്ത്‌ വളരുന്ന

നാൾക്കുനാൾ മധുരിക്കു-

ന്നാനന്ദമാണെൻ പ്രേമം.

ഏഴു വർണ്ണങ്ങൾ ചേർത്തു

മെനഞ്ഞാനിശാഗന്ധി

പൂർണ്ണമാക്കുവാനെത്ര

നാളുകൾ പണിപ്പെട്ടു.

Generated from archived content: poem5_july7_06.html Author: m_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English