വ്യശ്ചികരാത്രിയിൽ കുളിർ
പിച്ചകം ചൂടിയ പെണ്ണേ….
നിൻ അരമനയിൽ എനിക്കൊരു
പൂവിതൾ തല്‌പം ഒരുക്കുമോ നീ….
വ്യശ്ചികരാത്രിയിൽ കുളിർ
പിച്ചകം ചൂടിയ പെണ്ണേ….
നിൻമലർവാടിയിൽ കായിച്ച
പ്രണയമുന്തിരിക്കുല എനിക്കായി കരുതുമോ നീ…
വ്യശ്ചികരാത്രിയിൽ കുളിർ
പിച്ചകം ചൂടിയ പെണ്ണേ…
നിൻ അധരങ്ങളിൽ ഒളിപ്പിച്ച
ചുംബനമധു എനിക്കായി പകരുമോ നീ…..
Generated from archived content: poem4_apr20_07.html Author: m_ajayakumar