എലിയും പൂച്ചയും

കഷ്‌ടം! ഭക്ഷണമെങ്ങും വെക്കാൻ

പറ്റാതായീ, വെച്ചു തിരിഞ്ഞാൽ

ഒരു നിമിഷം കൊണ്ടായതു നിശ്ചയ-

മെലികൾ കരണ്ടു കഴിഞ്ഞിട്ടുണ്ടാം!

അങ്ങേ മുറിയിലുമിങ്ങേ മുറിയിലു-

മെങ്ങും തുളളിപ്പാഞ്ഞു നടന്നൂ

മൂഷികവീരർ, പൊറുതി നശിച്ചു

വലഞ്ഞൂ വീട്ടിലെയാൾക്കാരെല്ലാം!

എതിരില്ലാത്തൊരു തീർപ്പന്നുണ്ടാ-

യിവിടെ വളർത്താം കണ്ടൻപ്പൂച്ചയെ.

പിറ്റേന്നവിടേക്കെത്തി, യൊരുശിരൻ

ക്രൂരൻ വിരുതൻ കണ്ടനൊരുഗ്രൻ!

മണ്ടിച്ചെന്നാ മീശ വിറപ്പി-

ച്ചുണ്ടക്കണ്ണും തുറിച്ചു, മണപ്പി-

ച്ചെല്ലായിടവും പരതി നടപ്പായ്‌-

എല്ലാവർക്കുമതാശ്വാസവുമായ്‌!

ചുമരിൻ മൂലയിലുളെളാരു പൊത്തിൻ,

പത്തായത്തിൽ, ഭരണിക്കിടയിൽ,

തട്ടിൻമുകളിൽ, മച്ചിൻ പഴുതിൽ-

കണ്ടൻ തന്നുടെ കണ്ണും കൈയും

എത്തില്ലെന്നതുറപ്പിളേളട-

ത്തെലികളടങ്ങിയൊതുങ്ങിക്കൂടി

പ്രബലൻ ശത്രുവൊടെതിരിടുകില്ലാ

സ്വയരക്ഷക്കേ തുനിയും ബുദ്ധി!

Generated from archived content: poem2_mar27_08.html Author: lakshminarayan_chendamangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here