കാണാത്ത സ്വപ്‌നങ്ങൾ

മോഹനസുന്ദര സ്വപ്‌നങ്ങളും

ചാരുതയേകിയ വർണചിത്രങ്ങളും

സങ്കൽപലോകത്തെ മായാസൃഷ്‌ടിയും

ത്രാസിൽ തൂങ്ങുന്ന നീതിപീഠങ്ങളും

നീതിശാസ്‌ത്രത്തിൽ ആപ്‌തവാക്യങ്ങളും

കാറ്റിൽപറത്തിയും കൺകളെകെട്ടിയും

സത്യത്തെ ഞെക്കിപ്പിഴിഞ്ഞിടുമ്പോൾ

അറിയാതെ കേഴുന്ന പാവം ജനങ്ങൾക്ക്‌

നീതിനിഷേധം എങ്ങനെനേരിടാൻ.

എല്ലാം വിലയ്‌ക്ക്‌ വാങ്ങുന്നവർക്കൊപ്പം

അവരും വസിക്കുന്നീ ജന്മഭുവിൽ.

കാത്തിരിക്കുന്നീ പാവങ്ങളത്രയും

ചക്രവാളം ചുവക്കുന്ന കാഴ്‌ച്ചകാണാൻ

കാലങ്ങളേറെ ജനിച്ചും മരിച്ചും

ജീവിതചക്രം കറങ്ങീടുമ്പോൾ

പ്രതീക്ഷകൾ മാത്രം മുറുകെപ്പിടിച്ച്‌

മരിക്കാതവരിന്നും ജീവിച്ചിടുന്നു!

Generated from archived content: poem2_may15_07.html Author: kv_rajappankarimnpadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here