ഹിമമുരുകി നദിയൊഴുകി കളരവമിളകി
അകതാരിൽ കുളിരണിയും ഹേമന്ദം
പദചലനം ത്വരിതമയം ലയതാളം
ഒളിവിതറും മുഖകമലം കാശ്മീരം
കളമൊഴിനിൻ കവിളിണയിൽ പൂക്കാലം
തേനൂറും ചുണ്ടിണയിൽ സുസ്മേരം
മിഴിയിണയിൽ തീനാളം ലാസ്യമയം
മുടിയഴകിൽ കാർമേഘം ഘനശ്യാമം.
കാമിനി തൻ കരതാരിൽ കനകവള
അഴകോലും പദമലരിൽ പാദസരം
മദമിളകും മെയ്യഴകിൽ മദനശരം
ഉന്മാദമുണർത്തീടും രതിഭാവം
Generated from archived content: poem12_may26_07.html Author: kv_dayanandan_njarakkal
Click this button or press Ctrl+G to toggle between Malayalam and English