ശ്രുതി മറന്നുപോയൊരീ
വിരഹവീണ പാടവേ
പദമിടറും ചിലങ്ക തൻ
മണിയടർന്നു വീഴവേ
ആർദ്രമാം മിഴിയിലും
കുളിരു തേടിയലയവേ
വഴിമറന്നുപോയൊരീ
കിളിയകലേ തേങ്ങവേ
വഴിയറിയാ പാതയിൽ
വിരഹയാത്ര തുടരുന്നു.
Generated from archived content: poem2_mar5_07.html Author: ks_vishnupriya
Click this button or press Ctrl+G to toggle between Malayalam and English