കടലും കിനാവും

ആർത്തിരമ്പും കടലിന്റെ ആത്മനൊമ്പരങ്ങൾ ചാലിച്ച ആർദ്രത

ആഴക്കടലിൽ മുത്തുതേടും മനുഷ്യന്റെ കർമ്മത്തിൻ ചടുല വേഗത

ഒരു കരയാകെ സമൃദ്ധിയിൽ മുക്കുമാ മുത്തുകളുടെ പവിത്രത

ആ മുത്തുകൾ മൊത്തമായ്‌ കോരിയെടുക്കും വൈദേശിക സ്വാർത്ഥത!

മോഹങ്ങൾ തിരയായ്‌ ആഞ്ഞടിച്ച്‌ ചിതറുമ്പോഴും

തീരങ്ങൾ മൗന നൊമ്പരങ്ങളായ്‌ പകച്ചു നിന്നിടുന്നു

ചെറുമത്സ്യങ്ങളെ വമ്പൻ സ്രാവുകൾ വിഴുങ്ങിടുന്നെങ്ങും

കടലിന്റെ കനികൾ കൈവിട്ട നാമിന്ന്‌ നെടുനിശ്വാസങ്ങളാകുന്നു

നമ്മുടെ കരയെല്ലാം വറുതിയുടെ തീച്ചൂളയിലുരുകുമ്പോൾ

ആർത്തു ചിരിക്കുന്നവർ; രക്തദാഹിയാം കഴുകന്റെ കണ്ണുമായ്‌

അക്ഷയപാത്രമാണ്‌ കടലെന്ന്‌ നിനച്ചിരുന്ന മർത്ത്യന്റെ

വ്യർത്ഥമോഹങ്ങൾ ചപലമെന്നോർത്ത്‌ വിതുമ്പുന്നു.

Generated from archived content: poem7_july20_05.html Author: ks_dileep

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here