വിട ചൊല്ലിയോ…?

വിട ചൊല്ലിയോ ഞാനെൻ സ്‌നേഹം തുളുമ്പുന്ന

മച്ചിട്ട പുര തൻ ആർദ്ര ഭാവങ്ങളെ

ഞാൻ തീർത്ത പൂക്കളമേറ്റുവാങ്ങിയ അങ്കണത്തിലെ മണൽത്തരികളെ

മഞ്ഞുപെയ്യും രാവുകളിൽ നക്ഷത്രം തൂക്കും തണലേകും പുളിമരച്ചില്ലകളെ

നിലാവിൽ കുളിച്ചുനിൽക്കും ഞാവൽമരത്തിൻ ഛായാചിത്രങ്ങളെ

എൻ പൂക്കളിൽ നിന്നും മധുനുകരാനെത്തും കുരുവിക്കിടാങ്ങളെ

എതിർപ്പാട്ടുകളേറ്റു പാടുമെൻ മണിക്കുയിൽ നാദങ്ങളെ

തൊടിയിൽ പാറിക്കളിക്കുമെൻ വർണശലഭങ്ങളെ

വരണ്ട മണ്ണിൽ പെയ്‌തിറങ്ങും പുതുമഴയുടെ സുഗന്ധങ്ങളെ

അമ്പലപ്പറമ്പിൽ ലീലകളാടിയ എൻ ചങ്ങാതിക്കൂട്ടങ്ങളെ

സന്ധ്യകളിൽ തല ചായ്‌ച്ചിരുന്നൊരെൻ അരയാൽത്തറയെ

ക്ഷേത്രക്കുളത്തിനരികിൽ ചാഞ്ഞുകിടക്കുമെൻ പാലമരത്തിൻ പൂക്കളെ

എന്നിൽ ചൈതന്യമുണർത്തിയ ദിവ്യ ദർശന-സാന്ത്വനങ്ങളെ

ഒരു നൊമ്പരമായ്‌-സ്‌മൃതിയായ്‌ മാറിയ വയലേലകളുടെ നിറക്കാഴ്‌ചകളെ

മനം കുളിർപ്പിക്കും പുഴയിലെ കുഞ്ഞോളങ്ങളെ

ഉദയസൂര്യന്റെ കിരണമേറ്റുണരുന്നൊരെൻ സുപ്രഭാതങ്ങളെ

മഴയായ്‌, മഞ്ഞായ്‌ ഉണർത്തിയ ചിന്താധാരതൻ അശ്രുകണങ്ങളെ

വിട ചൊല്ലിയോ…, വിട ചൊല്ലിയോ ഞാനെൻ….?

Generated from archived content: poem6_oct7_05.html Author: ks_dileep

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English