മഞ്ഞുതുള്ളി പോലെ

മകരമാസ രാവിൽ

മഞ്ഞുതുള്ളി പോലെ

എൻമനസിൽ ചിമിഴിൽ

നീ വീണലിയില്ലേ

മോഹരാഗം പാടി

മന്ദഹാസം തൂകി

മേഘവർഷമായ്‌ നീ

പെയ്‌തലിയില്ലേ

മല്ലികപ്പൂ മുടിയിൽ ചൂടി

മോഹമയിയായ്‌ നീ

മാൻകിടാവു പോലെ

കൂടണയില്ലേ

മാഞ്ഞുപോകും ഓർമ്മകളിൽ

മൺചിരാതിൻ തിരനീട്ടി

മൗനൊമ്പരപ്പൂവായ്‌

നീ വരില്ലേ.

Generated from archived content: poem2_jan24_09.html Author: ks_dileep

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here