കുട്ടിയും തവളയും

കുട്ടി ഃ കുണ്ടിലിരിക്കും തവളക്കുഞ്ഞെ

കുന്നിനുമേലേ പറക്കാൻ വാ

കൂട്ടായ്‌കൂടാം പാട്ടുകൾ പാടാം

പലവഴി ചുറ്റിയടിച്ചീടാം

തവള ഃ വേണ്ടേ, വേണ്ടേ ചക്കരവാക്കുകൾ

ചതിച്ചീടാനായ്‌ നോക്കേണ്ട

ഇത്തിരിവെട്ടം മാത്രം ഞങ്ങടെ

ലോകമതെന്നാലും

തുടിച്ചിറങ്ങാൻ, കുടിച്ചു തീർക്കാൻ

ശുദ്ധജലം മാത്രം

ഇല്ലേ, ഇല്ല വരില്ലിനി ഞങ്ങൾ

ആരുവിളിച്ചാലും

തവളക്കാലിൽകൊതിയും കൊണ്ടീ

ആക്രി വിളിച്ചാലും

നദിയും പുഴയും, തോടും, പാടവു

മെല്ലാം മൂടിപ്പോയ്‌

നാടും നഗരവുമെല്ലാം മലിനം

ആളുകൾ കൊള്ളക്കാർ

മണ്ടൻ തവളയെന്നാലും ഈ

കുണ്ടിലിരുന്നു മരിച്ചോട്ടെ.

ഇല്ല വരില്ലിനി തെണ്ടി നടക്കാൻ

മണ്ടാ! പഴുതെ മരിക്കാതെ!

Generated from archived content: poem6_feb17_07.html Author: kr_baby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here