നീയെന്തിനെന്നെ ഭയപ്പെടുന്നോമലേ
നിന്നെയെക്കാലവും സ്‌നേഹിച്ചതില്ലയോ
എന്നോടു നീ കാട്ടും സ്‌നേഹക്കുറവിനാൽ
എന്നമ്മയെന്നെനിക്കോർമ്മയുണ്ടാകുവാൻ
വല്ലപ്പൊഴും ഞാൻ കുസൃതി കാണിക്കിലും
എല്ലാരുമെൻ മക്കളല്ലാതെയാകുമോ
കാലങ്ങൾ തളളി തകർത്തു മുന്നേറവേ
പ്രായമതിൻ പക്ഷമേറിച്ചരിക്കയാം
എന്റെ മാറിലെ ശക്തിക്കതിരില്ലെ-
ന്നുളള സത്യമറിയുന്നു മാനവൻ
എങ്കിലും മാറിലേറി കളിച്ചൊരാ
മക്കളൊക്കെമരണക്കിടക്കയിൽ!
നീയകത്തെങ്ങാൻ കടന്നുവന്നാൽ
ഞാനെന്ന ഭാവം വളരുമെന്നിൽ
ഓർത്തോർത്തു നീ തളർന്നീടരുതേ
ഓർത്തോർത്തു നീ പഠിച്ചീടുകെന്നെ
കാത്തിടും നിന്നെ ഞാനെന്നുമെന്നും
ഞാനൊരു ഭീകര രൂപിയല്ല
പഞ്ചഭൂതാത്മകം നിന്റെ ദേഹം
ഞാനുമതിലൊരു ഭാഗമല്ലോ
എന്തുപേരെന്നെ വിളിച്ചീടിലും
അന്ത്യമൊരുദിനം വന്നുചേരും
ദീർഘകാലത്തിലൊരിക്കൽ വന്നു
ദുർഘടമുണ്ടാക്കി ഞാൻ നടക്കും
അന്നെങ്കിലും മക്കൾ എന്നെ ഓർത്ത്
രാജ്യങ്ങൾ പോലുമെൻ വായ്‌ക്കകത്ത്
ഭോജ്യവസ്‌തുക്കൾ, സുനാമിയാം ഞാൻ
Generated from archived content: poem1_feb23.html Author: kottoor_bahuleyan