കവികണ്ട കേരളം
മനോഹരം
നേതാവുകണ്ട കേരളം
അക്രമാസക്തം
മന്ത്രികണ്ടകേരളം
കശാപ്പുശാല
ജനാധിപത്യം വളർന്നു
വന്ന കേരളം
മരണത്തിൻ മന്ദഹാസ
വിരുന്നു നൽകി!
യുവരക്തം വീണു
കുതിർന്ന കേരളം
രക്തസാക്ഷികളേ
വാർത്തെടുത്ത മണ്ണായി
അന്തകനെ വിളിച്ചു
വരുത്തിയ ജനാധിപത്യമെ
നീ ശവക്കല്ലറകൾ
പണിതുയർത്തുകയാണിവിടെ!!
മതിയാക്കുക രക്തരക്ഷസ്സേ
നിന്റെ ചോരകുടിക്കും
ആർത്തനാദങ്ങൾ
ഉണരുക യുവാക്കളെ
നിങ്ങൾ, ചോരവീഴാത്ത
കണ്ണുനീർചൊരിയാത്ത
നവയുഗ കേരളം
പണിയുവാൻ
വരികമുന്നോട്ട്
Generated from archived content: poem7_mar21.html Author: kks_ponnurunni