ചിരിക്കുന്ന പൂവേ

ചതിക്കുന്ന പൂവേ നിനക്കെന്തിനാണ്‌

സ്‌നേഹമെന്നുളെളാരു പേരിട്ടു?

സ്‌നേഹത്തിന്നർഥം അറിയാത്ത നിന്നെ

സ്‌നേഹമെന്നാരോ വിളിച്ചു പണ്ട്‌

നിന്റെ മന്ദസ്‌മിതകാന്തിവലയിൽ

വീഴാത്തവരാരും ഉലകത്തിലില്ല!

സ്‌നേഹത്തിനൊരിക്കലും മരണമില്ലെങ്കിൽ പിന്നെ

സ്‌നേഹത്തിന്റെവസാനം കയ്‌പെന്തിനുണ്ടായി

സ്‌നേഹത്തിനെപ്പോഴും തിളക്കമാണെങ്കിൽ

സ്‌നേഹത്തിനെങ്ങനെ മങ്ങലുണ്ടായി?

സ്‌നേഹം പിന്നവസാനം ചതിയായി പോകുമെങ്കിൽ

സ്‌നേഹത്തിലാരോ വിഷം ചേർത്തതാര്‌?

ചതിക്കാൻ ജനിക്കുന്ന ഭാവത്തിനെന്തിനാ

സ്‌നേഹമെന്നുളെളാരു പേരു നൽകി?

അർഹതയില്ലാത്ത പേരെന്തിനാണ്‌

കൊഴിയുന്ന പൂവേ നിനക്കെന്തിനാണ്‌?

Generated from archived content: poem4_june9.html Author: kidangat_cochi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here